ത​ല​ക്കു​ള​ത്തൂ​രി​ല്‍ ഒ​രു സ്‌​കൂ​ളി​ല്‍17 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ്! സ്‌​കൂ​ള്‍ അ​ട​ച്ചു പൂ​ട്ടി; രോഗം പടര്‍ന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ലെ 17 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ത​ല​ക്ക​ളു​ത്തൂ​ര്‍ സി​എം​എം സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ സ്‌​കൂ​ള്‍ അ​ട​ച്ചു പൂ​ട്ടി.

സ​മ്പ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. മ​റ്റൊ​രു സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യോ​ടൊ​പ്പം ക​ളി​ച്ച കു​ട്ടി​യി​ല്‍ നി​ന്നാ​ണ് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ട​ര്‍​ന്ന​ത്.

കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പ​ഞ്ചാ​യ​ത്ത്, സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സ്‌​കൂ​ളി​ലെ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും. ത​ല​ക്കു​ള​ത്തൂ​ര്‍ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന​ലെ മാ​ത്രം 49 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞാ​ഴ്ച പൊ​ന്നാ​നി​യി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ കൂ​ട്ട​ത്തോ​ടെ 150 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 34 അ​ധ്യാ​പ​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സ്‌​കൂ​ളു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളും ഇ​വ പാ​ലി​ക്കു​ന്ന​തി​ല്‍ അ​യ​വു വ​രു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. തി​ര​ക്കു​ള്ള ബ​സു​ക​ളി​ലും മ​റ്റും യാ​ത്ര ചെ​യ്താ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തു​ന്ന​ത്. ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Related posts

Leave a Comment