പാലാ ഉപതെരഞ്ഞെടുപ്പ്! മാണി സി. കാപ്പനെ നിർത്താൻ എൻസിപി ജില്ലാ നേതൃത്വം

കോ​​ട്ട​​യം: പാ​​ലാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ വ​​രു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മാ​​ണി സി.​ ​കാ​​പ്പ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ എ​​ൻ​​സി​​പി ജി​​ല്ലാ നേ​​തൃ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ത്തി​​ൽ മാ​​ണി സി. ​​കാ​​പ്പ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി നി​​ർ​​ദേ​​ശി​​ക്കു​​വാ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യോ​​ട് ഐ​​ക​​​കണ്ഠ്യേനയാ​​ണ് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

ര​​ണ്ടാ​​ഴ്ച മു​​ന്പ് ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ടി.​​വി.​ ബേ​​ബി​​യെ നീ​​ക്കം ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കു​​ക​​യും യോ​​ഗം അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.​ ഇ​​തി​​നെ​ത്തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന നേ​​തൃ​​ത്വം യോ​​ഗം അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തി​​യ അ​​ഞ്ചു​​പേ​​രെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നും പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​നെ അ​​നൂ​​കൂ​​ലി​​ക്കു​​ന്ന ഈ ​​വി​​ഭാ​​ഗ​​വും ഒൗ​​ദ്യോ​​ഗി​​ക വി​​ഭാ​​ഗ​​വും ത​​മ്മി​​ൽ ക​​ടു​​ത്ത പോ​​രാ​​ണ് ക​​ഴി​​ഞ്ഞ കു​​റെ നാ​​ളാ​​യി ന​​ട​​ന്നു വ​​ന്നി​​രു​​ന്ന​​ത്.

ഒ​​രു മാ​​സം മു​​ന്പ് പാ​​ലാ​​യി​​ൽ ചേ​​ർ​​ന്ന എ​​ൻ​​സി​​പി നേ​​തൃ​​യോ​​ഗ​​ത്തി​​ൽ മാ​​ണി സി. ​​കാ​​പ്പ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നെ​​തി​​രെ​​യും ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ രം​​ഗ​​ത്തു വ​​ന്നി​​രു​​ന്നു. ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന ഈ ​​നേ​​താ​​ക്ക​​ളെ പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ ജി​​ല്ലാ ക​​മ്മ​​റ്റി പൂ​​ർ​​ണ​​മാ​​യും ഒൗ​​ദ്യോ​​ഗി​​ക വി​​ഭാ​​ഗ​​ത്തി​​നൊ​​പ്പ​​മാ​​ണ്.

ജി​​ല്ലാ ക​​മ്മ​​റ്റി​​യു​​ടെ പു​​തി​​യ ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 10ന് ​​ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടി.​​പി.​​പീ​​താം​​ബ​​ര​​ൻ മാ​​സ്റ്റ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കാ​​ണ​​ക്കാ​​രി അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സു​​ഭാ​​ഷ് പു​​ഞ്ച​​ക്കോ​​ട്ടി​​ൽ, സാ​​ജു എ. ​​ഫി​​ലി​​പ്പ്, പി.​​എ താ​​ഹ, കെ.​​ജെ. ജോ​​സ്മോ​​ൻ, ഞീ​​ഴൂ​​ർ വേ​​ണു​​ഗോ​​പാ​​ൽ, പി.​​എ​​സ്. നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Related posts