മണികണ്ഠൻ വിടപറഞ്ഞു..! ചിറക്കടവ് ക്ഷേത്രവളപ്പിൽ ഭക്തരുടെ പൊന്നോമനയായ മണികണ്ഠൻ ജീവൻ വെടിഞ്ഞു; ചികിത്‌സ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല

KALAപൊ​ൻ​കു​ന്നം: പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്ഷേ​ത്ര​വ​ള​പ്പി​ൽ നി​റ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന  മ​ണി​ക​ണ്ഠ​ൻ എ​ന്ന കാ​ള തി​റ്റ​യും വെ​ള്ള​വും ക​ഴി​ക്കാ​തെ അ​വ​ശ​നി​ല​യി​ൽ ക്കി​ട​ന്നു ജീ​വ​ൻ​പൊ​ലി​ഞ്ഞു.   മ​ണി​ക​ണ്ഠ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നാ​ൽ മൃ​ഗ​ഡോ​ക്ട​ർ ആ​വ​ശ്യ​മാ​യ ചി​ക​ത്സ ന​ൽ​കി​യി​രു​ന്നു.      ഭ​ക്ത​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടേ​യും  പ​രി​ച​ര​ണ​ത്തി​ൽ വ​ള​ർ​ന്ന മ​ണി​ക​ണ്ഠ​ൻ ക​ഴി​ഞ്ഞ കു​റെ​ദി​വ​സ​ങ്ങ​ളാ​യി അ​വ​ശ​നി​ല​യി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു.

മൃ​ഗാ​ശു​പ​ത്രി​യി​ൽ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സ തു​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​രാ​ണ് അ​ന്പ​ല​ക്കാ​ള ച​ത്തു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.    ഡോ.​ബി​നു ഗോ​പി​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 12കു​പ്പി ഗ്ലൂ​ക്കോ​സ് ലാ​യ​നി​യും മ​റ്റ് മ​രു​ന്നു​ക​ളും ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ള അ​വ​ശ​നി​ല വി​ട്ട് എ​ണീ​റ്റ​താ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

അ​ന്പ​ല​പ്പ​റ​ന്പി​ൽ  ക​ഴി​യു​ന്ന​തി​നാ​ൽ സ​ദ്യ​യു​ടെ വി​ഭ​വ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ഴി​ക്കു​ന്ന​തു മൂ​ലം ദ​ഹ​ന​ക്കേ​ടു​ണ്ടാ​യി​രു​ന്നു.  പ്ലാ​സ്റ്റി​ക് ക​ഴി​ച്ചാ​ലും ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കാം.   കാ​ള​ക്ക് ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു മു​ത​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സാ​വി​ധി​പ്ര​കാ​രം മ​രു​ന്നു ന​ൽ​കി​ത്തു​ട​ങ്ങി​യി​രു​ന്നു വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Related posts