മയക്കുമരുന്ന് കേസുകളിൽ പിടിയിലായവ രുടെ എണ്ണം ഞെട്ടിക്കുന്നു; ഒരുമാസത്തിനിടെ 551 പേർ; ഡി-​അ​ഡി​ക്ഷ​ൻ സെന്‍ററുകളിൽ എത്തുന്നവരിലധികവും കുട്ടികൾ

ktm-arrest-lകോ​ട്ട​യം: മ​ദ്യം, മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ജി​ല്ല​യി​ൽ നി​ന്നും ഒ​രു മാ​സ​ത്തി​നി​ടെ 551 പേ​ർ പി​ടി​യി​ൽ. 253 പേ​രെ എ​ക്സൈ​സും 247 പേ​രെ പോ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും വി​ദേ​ശ​മ​ദ്യം, ബി​യ​ർ, ചാ​രാ​യം വാ​ഷ്, വൈ​ൻ, ക​ഞ്ചാ​വ്, ക​ള്ള്, പു​ക​യി​ല, ഹാ​ൻ​സ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

മ​ദ്യ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 7439 വാ​ഹ​ന​ങ്ങ​ളി​ൽ  ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ 12 വാ​ഹ​ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ജി​ല്ലാ ജ​ന​കീ​യ സ​മി​തി​യോ​ഗ​ത്തി​ൽ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ.​രാ​ജ​നാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. 65 ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലും 99 പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ച​ങ്ങ​നാ​ശേ​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​കു​ന്ന​താ​യി സ​മി​തി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ട്രാ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍​റ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന 18 നും 20​നു​മി​ട​യി​ൽ പ്രാ​യ​മു​ള​ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ട്രാ​ഡ പ്ര​തി​നി​ധി അ​റി​യി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ ആ​ശ​യ​മ​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ളും ക്ലാ​സു​ക​ളും മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് റി​ച്ചാ​ർ​ഡ് അ​റി​യി​ച്ചു.

Related posts