ഹർത്താൽ ദിനത്തിൽ മണിമല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ക​ങ്ങ​ഴ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി മ​ല​ങ്കു​ന്നം സ്വ​ദേ​ശി ഹ​രി​കു​മാ​റി​നാ​ണ് (47) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നു ​ക​റു​ക​ച്ചാ​ൽ മ​ണി​മ​ല റോ​ഡി​ൽ ഇ​ല​യ്ക്കാ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

പ​ത്ത​നാ​ട് ഭാ​ഗ​ത്തു​നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഹ​രി​കു​മാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഹ​രി​കു​മാ​ർ ബൈ​ക്കി​ൽ​നി​ന്നും തെ​റി​ച്ച് റോ​ഡി​ൽ വീ​ണു.

ബൈ​ക്ക് പൂ​ർ​ണ​മാ​യും കാ​റി​ന്‍റ മു​ൻ​വ​ശം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ര​ക്തം വാ​ർ​ന്നു കി​ട​ന്ന ഹ​രി​കു​മാ​റി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​മ​ല റോ​ഡി​ൽ 20 മി​നി​ട്ടോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment