നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​ണി​മ​ല​യാ​റ്റി​ലൂ​ടെ 20 കി​ലോ​മീ​റ്റ​ർ ഒ​ഴു​കി​യ അറുപത്തഞ്ചുകാരി ജീവിതത്തിലേക്ക്; കാ​ല്‍​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണു ബ​ന്ധു​ക്ക​ള്‍

തി​രു​വ​ല്ല: നി​റ​ഞ്ഞൊ​ഴു​കു​ന്ന മ​ണി​മ​ല​യാ​റ്റി​ലൂ​ടെ 20 കി​ലോ​മീ​റ്റ​റി​ലേ​റെ ഒ​ഴു​കി​യ വീ​ട്ട​മ്മ വീ​ണ്ടും ജീ​വി​ത​ത്തി​ലേ​ക്ക്. മ​ണി​മ​ല കാ​വും​പ​ടി തൊ​ട്ടി​യി​ല്‍ ഓ​മ​ന (65)യാ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.

കി​ലോ​മീ​റ്റ​റു​ക​ള്‍ ഒ​ഴു​കി​വ​ന്ന ഇ​വ​രെ ഇ​ന്ന​ലെ രാ​വി​ലെ 10.30 നു ​കു​റ്റൂ​ര്‍ തോ​ണ്ട​റ പാ​ല​ത്തി​നു സ​മീ​പ​ത്ത് വ​ള്ള​ത്തി​ലെ​ത്തി​യ​വ​ർ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. ഓ​മ​ന​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​മ​ണി​മ​ല പോ​ലീ​സ്‌ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള കു​റ്റി​പ്പു​റം ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഓ​മ​ന ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ല്‍​തെ​റ്റി വീ​ണ​താ​കാ​മെ​ന്നാ​ണു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

രാ​വി​ലെ തി​രു​മൂ​ല​പു​രം കി​ഴ​ക്ക് റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ന​ദി​യി​ൽ​ക്കൂ​ടി ആ​രോ‍ ഒ​ഴു​കി​പ്പോ​കു​ന്ന​തു ക​ണ്ടു. ഉ​ട​ന്‍​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​രം അ​റി​യി​ച്ചു. അ​വ​ര്‍ ഡി​ങ്കി ബോ​ട്ടി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ, കു​റ്റൂ​ർ തോ​ണ്ട​റ പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന തൈ​പ്പ​ള്ള​ത്ത് റെ​ജി വ​ർ​ഗീ​സ് വ​ള്ള​ത്തി​ലെ​ത്തി ഓ​മ​ന​യെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഓ​മ​ന​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മ​ക​ന്‍ രാ​ജേ​ഷ് പ​റ​ഞ്ഞു. ഓ​മ​ന​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ മ​ണി​മ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment