ഞാൻ അത് കൊടുത്തപ്പോൾ മ​ഞ്ജു​വി​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു.

രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാ​വാ​ട എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് രാ​ത്രി നേ​രെ പാ​വാ​ട​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വ​ന്നു.

രാ​വി​ലെ ആ​റ് മ​ണി​ക്ക് ഷൂ​ട്ട് ക​ഴി​ഞ്ഞ് വീ​ണ്ടും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി. പ്ര​തി​ഫ​ലം കൊ​ടു​ത്തി​ട്ടും മ​ഞ്ജു വാ​ങ്ങി​യി​ല്ല. ആ ​വ​ർ​ഷം ഞാ​ൻ ഓ​ണ​ക്കോ​ടി കൊ​ണ്ടു​കൊ​ടു​ത്തു. അ​വ​രു​ടെ ക​ണ്ണ് നി​റ​ഞ്ഞു.

എ​നി​ക്കാ​രും ഓ​ണ​ക്കോ​ടി വാ​ങ്ങി​ച്ച് ത​രാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ​യും ക​ണ്ണ് നി​റ​ഞ്ഞ് പോ​യി. അ​ന്ന് മു​ത​ൽ മു​ട​ങ്ങാ​തെ ഞാ​ൻ ഓ​ണ​ക്കോ​ടി ന​ൽ​കും.

മ​ഞ്ജു എ​വി​ടെ​യു​ണ്ടോ അ​വി​ടെ ഞാ​ൻ കൊ​റി​യ​ർ അ​യ​ച്ച് കൊ​ടു​ക്കും. ഓ​ണ​ക്കോ​ടി ധ​രി​ച്ച് ഫോ​ട്ടോ എ​ടു​ത്ത് എ​ന്‍റെ ഭാ​ര്യ​ക്ക് അ​യ​യ്ക്കും.

മ​ഞ്ജു​വി​ന്‍റെ കാ​ര്യ​ത്തി​ൽ എ​വി​ടെ ചെ​ന്നാ​ലും ശ്ര​ദ്ധ കൊ​ടു​ക്കും. സാ​ധാ​ര​ണ ന​ടി​മാ​രു​ടെ കൂ​ടെ സ​ഹാ​യി​ക​ളാ​യി പ​തി​നേ​ഴ് പോ​രോ​ള​മാ​ണ് വ​രു​ന്ന​ത്.

പ​ക്ഷെ മ​ഞ്ജു​വി​ന്റെ കൂ​ടെ ആ​രും ഇ​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​യി ചെ​യ്യും. ഒ​റ്റ​യ്ക്ക് ജീ​വി​ച്ച് സ്ട്രോ​ങാ​യ ആ​ളാ​ണ്. മ​ണി​യ​ൻ​പി​ള്ള രാ​ജു പറയുന്നു.

Related posts

Leave a Comment