ഭർത്താവുമായി തർക്കം; കെട്ടിടത്തിന് മുകളിൽ നിന്ന് ഒരു വയസുള്ള മകനോടൊപ്പം ചാടി യുവതി ആത്മഹത്യ ചെയ്തു

കെട്ടിടത്തിൽ നിന്ന് ഒരു വയസ്സുള്ള മകനോടൊപ്പം അമ്മ ചാടി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. 26 കാരിയായ യുവതിയും ഭർത്താവും തമ്മിൽ കുടുംബപ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

പ്രിയങ്ക ഭർത്താവിനും പിഞ്ചുകുഞ്ഞിനും ഒപ്പം ഗോഡ്ബന്ദർ റോഡിലുള്ള ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. 

രക്ഷാബന്ധൻ ദിനത്തിൽ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ യുവതി ഒരുങ്ങിയിരുന്നു . എന്നാൽ കുട്ടിയുമായി യാത്ര ചെയ്യുന്നതിനെ ഭർത്താവ് എതിർത്തു. ഇത് ദമ്പതികൾക്കിടയിൽ തർക്കത്തിന് കാരണമായി. 

ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ ഫലമായി വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് മകനോടൊപ്പം യുവതി ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ശബ്ദം കേട്ട് കെട്ടിടത്തിലെ മറ്റ് താമസക്കാർ പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും മകനെയുമാണ് കാണുന്നത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Related posts

Leave a Comment