എത്രയും പെട്ടെന്ന് ദിലീപ് തിരിച്ചുവരണം! ദീര്‍ഘകാലത്തിനുശേഷം അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഗായിക മഞ്ജരി; ചിത്രങ്ങളും കുറിപ്പും വൈറല്‍

ദിലീപിനും അദ്ദേഹത്തെ അമ്മയില്‍ തിരിച്ചെടുത്തെന്ന കാരണത്താല്‍ താരസംഘടനയ്ക്കും നേരെ കേരളത്തില്‍ വിമര്‍ശന ശരങ്ങളുയരുമ്പോള്‍, ഏറെ നാളുകള്‍ക്ക് ശേഷം ദിലീപിനെയും കാവ്യയെയും കാണാന്‍ സാധിച്ചതിലുള്ള സന്തോഷം ആരാധകരുമായി പങ്കുവച്ച് ഗായിക മഞ്ജരി. മഞ്ജരിയെ കാണാന്‍ ദിലീപും കാവ്യയും മുംബൈയിലെത്തുകയായിരുന്നു.

മൂവരും ചേര്‍ന്നുള്ള ഫോട്ടോ മഞ്ജരി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ദിലീപും കാവ്യയും മുംബൈയില്‍കാണാന്‍ വന്നതില്‍ സന്തോഷമുണ്ട്. ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. എത്രയും പെട്ടെന്ന് ദിലീപ് തിരിച്ചുവരണം. ഇന്‍സ്റ്റഗ്രാമില്‍ മഞ്ജരി കുറിച്ചു. മഞ്ജരിയുടെയും ദിലീപിന്റെയും കാവ്യയുടെയുമൊക്കെ ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

ദിലീപിനൊപ്പം, കട്ട സപ്പോര്‍ട്ട്, എത്രയു വേഗം തിരിച്ചുവരൂ എന്നൊക്കെയാണ് മഞ്ജരിയുടെ ചിത്രത്തിന് ലഭിക്കുന്ന പ്രധാന കമന്റുകള്‍. മൂന്ന് മാസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ ദിലീപ് പങ്കെടുത്ത പരിപാടികളെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

സുഹൃത്തിന്റെ വിവാഹത്തിന് കുടുംബസമേതമെത്തിയ ദിലീപിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ദിലീപിനും അമ്മ സംഘടനയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് ഇതെന്നതും കൗതുകമുണര്‍ത്തുന്നു.

Related posts