ഇവളുടെ മനസ് ഈ നിറം പോലെ തന്നെയാണെന്ന് ആ പ്രമുഖ നടി പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്…

മലയാളം ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്.

പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്.

തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു.

മലയാളത്തിലെ താര രാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബിഗ്‌ബോസ് സീസണ്‍ 2ല്‍ മത്സരാര്‍ത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിതകഥ മലയാളികള്‍ അറിയാന്‍ തുടങ്ങിയത്.

ഈ പരിപാടിയില്‍ ശക്തമായ മത്സരാര്‍ത്ഥിയായി തുടക്കം മുതല്‍ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം ഷോയില്‍ നിന്നും നിന്നും പുറത്താവുക ആയിരുന്നു.

മഞ്ജുവിന്റെ ജീവിത കഥകള്‍ ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതല്‍ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തനിക്ക് ഒരു സിനിമാ ലൊക്കേഷനില്‍ വെച്ചുണ്ടായ ബോഡി ഷെയിമിംഗ് അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് മഞ്ജു.

ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്ക് നേരിട്ട അനുഭവം അവര്‍ പങ്കുവെച്ചത്. ബോഡി ഷെയിമിംഗ് ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഇത് അനുഭവിക്കുന്നത് ഞാന്‍ മാത്രമല്ല. എന്റെ നിറമുള്ള, എന്നെക്കാളും നിറം മങ്ങിയ, അല്ലെങ്കില്‍ എന്നെക്കാളും തടിച്ചതോ, മെല്ലിച്ചതോ ആയ ഒരുപാട് ആളുകള്‍ അനുഭിവിക്കുന്ന വിഷയം ആണിത്.

അടുത്തിടെ ഒരുസംഭവം ഉണ്ടായി, ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ലൊക്കേഷനില്‍. എനിക്ക് വളരെ അടുത്ത് അറിയാവുന്ന ഒരുനടിയാണ് അവര്‍.

ലൊക്കേഷനില്‍ അവര്‍ക്കെന്തൊ പ്രശ്‌നം ഉണ്ടായി എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോള്‍ അവരുടെ വിചാരം അവിടെ ലൊക്കേഷനില്‍ ഉള്ള രണ്ടു പെണ്ണുങ്ങള്‍ ആണ് പിന്നില്‍ എന്നാണ്.

അതില്‍ ഒരുപെണ്ണ് ഞാനും മറ്റേത് എന്റെ കൂടെ അഭിനയിക്കുന്ന വേറെ ഒരു കുട്ടിയുമാണ്. ഞങ്ങളാണ് ഇതുണ്ടാക്കുന്നത് എന്ന ഒരു മിഥ്യാ ധാരണ അവര്‍ക്കുണ്ട്. അവര്‍ പെട്ടെന്ന് തന്നെ പറയുവാ, ഇവളുടെ നിറം പോലെ തന്നെയാണ് ഇവളുടെ മനസും എന്ന്.

അവര്‍ അത് നല്ല മനസ്സില്‍ അല്ല അത് പറഞ്ഞത്. നമ്മള്‍ ആളുകളെ എത്ര സ്‌നേഹിക്കാന്‍ ശ്രമിച്ചാലും ആളുകള്‍ നമ്മളെ കാണുന്നത് ഈ നിറത്തിന്റെ പേരിലും മുഖത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒക്കെയാണ്. അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ് മഞ്ജു പത്രോസ് പറയുന്നു.

അതേ സമയം ഇതിനോടകം മുപ്പതില്‍ അധികം സിനിമകള്‍ മഞ്ജു ചെയ്തു കഴിഞ്ഞു. ടെലിവിഷന്‍ പരമ്പരകളിലും താരം സജീവമാണ്.

നേരത്തെ റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളില്‍ ലീവ് വേക്കന്‍സിയില്‍ കുറച്ചുനാള്‍ പഠിപ്പിക്കുകയം ചെയ്തിരുന്നു.

സുനിച്ചന്‍ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി.

എന്നാല്‍ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നു. ആ ഇടയ്ക്കാണ് മഴവില്‍ മനോരമയില്‍ വെറുതെയല്ല ഭാര്യ എന്ന പരിപാടി കാണുന്നത്.

അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതില്‍ പങ്കെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തിയത്.

അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസണ്‍ രണ്ടില്‍ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെടുകയും മത്സരത്തില്‍ നാലാമതെത്തുകയും ചെയ്തിരുന്നു.

Related posts

Leave a Comment