മഞ്ജുവിന്റെ അശ്ലീലച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ കുടുങ്ങി ! നിരവധി യൂട്യൂബ് ചാനലുകളില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തു…

റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ എത്തുകയും പിന്നീട് മലയാള സിനിമയില്‍ എത്തുകയും ചെയ്തയാളാണ് മഞ്ജു പത്രോസ്.എറണാകുളം കിഴക്കമ്പലം സ്വദേശിയാായ മഞ്ജു ഇതിനോടകം ഏതാനും മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ മഞ്ജുവിന്റെ ചില അശ്ലീല ചിത്രങ്ങള്‍ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

ചിത്രങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങളുമുണ്ടായിരുന്നു. ഇതിനെതിരേ മഞ്ജു സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയില്‍ പോലീസ് നടപടി എടുത്തിരിക്കുകയാണ്. രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ് പോലീസ്.

Related posts