കേ​ര​ള -ക​ർ​ണാ​ട​ക അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍  മ​ണ്ണി​ടി​ച്ചി​ൽ ശ​ക്തം; റോ​ഡു​ക​ൾ ത​ക​ർ​ന്നതുമൂലം മാ​ക്കൂ​ട്ടം ചു​രം​പാ​ത അ​ട​ച്ചു

ഇ​രി​ട്ടി: കേ​ര​ള -ക​ർ​ണാ​ട​ക അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ലും റോ​ഡ് ത​ക​ര്‍​ച്ച​യും കാ​ര​ണം ചു​രം പാ​ത അ​ട​ച്ചു. ഗ​താ​ഗ​തം മാ​ന​ന്ത​വാ​ടി വ​ഴി തി​രി​ച്ച് വി​ട്ടു. ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പെ​ടെ നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ചു​രം റോ​ഡി​ല്‍ കു​ടു​ങ്ങി.

ഇ​ന്ന് പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് റോ​ഡി​ലേ​ക്ക് കു​ന്നി​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പെ​രു​മ്പാ​ടി​ക്ക് സ​മീ​പം റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴ്ന്നു പോ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​രി​ട്ടി-​വീ​രാ​ജ് പേ​ട്ട റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

Related posts