പൃ​ഥ്വി​രാ​ജി​നെ ഞാൻ ആദ്യമായി കാണുന്നത് അന്നായിരുന്നു…

ഞാ​ന്‍ ആ​ദ്യ​മാ​യി പൃ​ഥ്വി​രാ​ജി​നെ കാ​ണു​ന്ന​ത് സു​കു​മാ​രേ​ട്ട​ന്‍റെ മൃ​ത​ദേ​ഹം ക​ലാ​ഭ​വ​ന്‍ തി​യേ​റ്റ​റി​ന്‍റെ വെ​ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച​പ്പോ​ഴാ​ണ്. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലു​മ​ട​ക്കം ഒ​രു​പാ​ടു പേ​ര്‍ വ​രു​ന്നു​ണ്ട്. വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​യി​രു​ന്നു. ആ​ളു​ക​ളു​ടെ ആ​ര​വും ബ​ഹ​ള​വു​മൊ​ക്കെ​യാ​യി​രു​ന്നു.

ഞാ​ന്‍ ബോ​ഡി​യു​ടെ അ​ടു​ത്ത് ചെ​ന്ന​പ്പോ​ള്‍ ഇ​ന്ദ്ര​ന്‍ നോ​ര്‍​മ​ലാ​യി എ​ല്ലാ​വ​രെ​യും ക​ണ്ടു സം​സാ​രി​ക്കു​ന്നു​ണ്ട്. പൃ​ഥ്വി​രാ​ജ് ഒ​രേ നി​ല്‍​പാ​യി​രു​ന്നു. ആ​രെയും നോ​ക്കു​ന്നി​ല്ല. ഒ​രു ക​ണ്ണ​ട​യൊ​ക്കെ വ​ച്ചാ​ണു നി​ല്‍​ക്കു​ന്ന​ത്.

ഇ​തേ​ക്കു​റി​ച്ച് ഞാ​ന്‍ മൈ ​സ്റ്റോറി​യു​ടെ സെ​റ്റി​ല്‍ വ​ച്ച് പൃ​ഥ്വി​രാ​ജി​നോ​ടു ചോ​ദി​ച്ചു. രാ​ജു നി​ന്നെ ഞാ​ന്‍ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് സു​കു​വേ​ട്ട​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ന് അ​രി​കി​ലാ​ണ്. ഇ​ന്ദ്ര​ന്‍ അ​ന്ന് ലൈ​വാ​യി​രു​ന്നു. നീ ​മാ​ത്രം എ​ന്താ​ണ് ആ​രെ​യും ഗൗ​നി​ക്കാ​തെ നി​ന്നി​രു​ന്ന​ത് എ​ന്ന്.

ചേ​ട്ട​ന്‍ ഓ​ര്‍​ക്കു​ന്നു​ണ്ടോ, അ​ന്ന് ഓ​രോ ആ​ര്‍​ട്ടി​സ്റ്റും വ​ന്നി​റ​ങ്ങു​മ്പോ​ള്‍ ആ​ര​വ​മാ​ണ് ആ​ളു​ക​ള്‍ക്ക്. എ​ന്‍റെ അ​ച്ഛ​നാ​ണു മ​രി​ച്ചു കി​ട​ക്കു​ന്ന​ത്. എ​ന്തൊ​രു ആ​ളു​ക​ളാ​ണി​ത്. ഒ​രു മൃ​ത​ദേ​ഹം അ​വി​ടെ കി​ട​ക്കു​ക​യാ​ണ്. ആ​ളു​ടെ ഈ ​സ​മീ​പ​നം ക​ണ്ടു വെ​റു​ത്തുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍ എ​ന്നാ​ണ് അ​വ​ന്‍ പ​റ​ഞ്ഞ​ത്. -മ​നോ​ജ് കെ. ​ജ​യ​ന്‍

Related posts

Leave a Comment