രാ​ഷ്ട്രീ​യം ത​നി​ക്ക് ഹോ​ബി​യ​ല്ല: ത​മി​ഴ​ക വെ​ട്രി ക​ഴ​കം 2026ൽ ​ത​മി​ഴ്നാ​ട് ഭ​രി​ക്കും; രാ​ഷ്ട്രീ​യ ല​ക്ഷ്യം വ്യ​ക്ത​മാ​ക്കി ഇ​ള​യ​ദ​ള​പ​തി

ഡൽഹി: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് സ്വ​ന്തം രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട് വിജയ്. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ത​നി​ക്കൊ​രു ഹോ​ബി​യ​ല്ലെ​ന്നും താരം വ്യ​ക്ത​മാ​ക്കി. എന്നാൽ വ​രാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ല.

ആ​രെ​യും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം​ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പാ​ർ​ട്ടി​യു​ടെ ആ​ദ്യ​യോ​ഗം ന​ട​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ശ​നി​യാ​ഴ്ച വി​ജ​യ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നതാണ്.

ജ​നു​വ​രി 26ന് വീ​ട്ടി​ൽ ​വി​ളി​ച്ചു ചേ​ർ​ത്ത പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​രാ​ധ​ക കൂ​ട്ടാ​യ്മ ആ​യ വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് സ്വ​ന്തം പാ​ര്‍​ട്ടിയായ ത​മി​ഴ​ക വെ​ട്രി ക​ഴ​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള തീ​രു​മാ​നം വി​ജ​യ് അ​റി​യി​ച്ച​ത്. വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​സി ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന് ദി​ല്ലി​യി​ലെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ചെ​ന്നൈ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന വി​ജ​യ് മ​ക്ക​ൾ ഇ​യ​ക്ക​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ നേരം വിജയ് പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പ്ര​മു​ഖ​ര്‍ യോ​ഗ​ത്തി​ൽ മു​ന്നോ​ട്ട് വച്ചിരുന്നു. എ​ന്നാ​ൽ 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​വ​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് വി​ജ​യ് വ്യക്തമാക്കി.

Related posts

Leave a Comment