ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച് മ​നോ​ജ് തി​വാ​രി

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും പ​ശ്ചി​മ ബം​ഗാ​ള്‍ കാ​യി​ക മ​ന്ത്രി​യു​മാ​യ മ​നോ​ജ് തി​വാ​രി ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റി​ല്‍ നി​ന്നും വി​ര​മി​ച്ചു. 37കാ​ര​നാ​യ തി​വാ​രി 2015-ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യ്ക്കാ​യി ജേ​ഴ്‌​സി​യ​ണി​ഞ്ഞ​ത്.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നാ​യി ബാ​റ്റേ​ന്തി​യ തി​വാ​രി ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​ശ്ചി​മ ബം​ഗാ​ളി​നെ ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലെ​ത്തി​ച്ച ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​ണ് തി​വാ​രി.

2008 മു​ത​ല്‍ 2015 വ​രെ ഇ​ന്ത്യ​യ്ക്കാ​യി 12 ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചു. ഏ​ക​ദി​ന​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്.

ക്രി​ക്ക​റ്റി​നോ​ട് വി​ട. ഈ ​ക​ളി​യാ​ണ് എ​നി​ക്ക് എ​ല്ലാം ത​ന്ന​ത്, എ​നി​ക്ക് സ്വ​പ്‌​നം പോ​ലും കാ​ണാ​നാ​കാ​ത്ത പ​ല​തും. പ്ര​ത്യേ​കി​ച്ചും എ​ന്‍റെ ജീ​വി​തം വി​വി​ധ പ്ര​തി​സ​ന്ധി​ക​ളാ​ല്‍ വെ​ല്ലു​വി​ളി നേ​രി​ട്ട കാ​ലം മു​ത​ല്‍.

ഈ ​ക​ളി​യോ​ട് ഞാ​ന്‍ എ​ന്നും ന​ന്ദി​യു​ള്ള​വ​നാ​യി​രി​ക്കും. എ​പ്പോ​ഴും എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ദൈ​വ​ത്തി​നും ന​ന്ദി​യെ​ന്നും തി​വാ​രി ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment