അപൂര്‍വമീ നേട്ടം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 4.07 ഇഞ്ച് വായുള്ള സാമന്ത റാംസ്‌ഡെൽ

ലോകത്ത് ഏറ്റവും വലിയ വായുള്ള സ്ത്രീ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി. സാമന്ത റാംസ്‌ഡെല്‍ എന്ന പോഡ്കാസ്റ്റര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം 4.07 ഇഞ്ച് വീതിയുണ്ട് സാമന്തയുടെ വായയ്ക്ക്.

സാധരണയായി ഒരു സ്ത്രീയുടെ വായയുടെ ശരാശരി വലുപ്പം ഏകദേശം 1.74 ഇഞ്ച് വീതിയോ 4.43 സെന്‍റീമീറ്ററോ ആണ് ഉള്ളത്. അതായത് സാമന്തയുടെ വായ സാധാരണ പരിധിയേക്കാള്‍ ഇരട്ടി കൂടുതലാണ്. ടിക് ടോകില്‍ ധാരാളം  ഫോളോവേഴ്‌സുള്ള ഇവര്‍ തനിക്ക് കിട്ടിയ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

2021 ജൂലൈയില്‍ 6.52സെന്‍റീമീറ്റർ എന്ന റെക്കോര്‍ഡായിരുന്നു ആദ്യം സാമന്ത റാംസ്‌ഡെല്‍ നേടിയത്. ഈ നേട്ടം കൈവരിച്ച് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ റെക്കോര്‍ഡിനായി സാമന്ത ശ്രമിച്ചത്.

സാമന്തയുടെ വായ്ക്ക് മാക്‌ഡൊണാള്‍ഡിന്‍റെ 6.52 സെന്‍റീമീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 2.5 ഇഞ്ച് വീതിയുള്ള ഫ്രൈകള്‍ മുഴുവന്‍ ഒന്നിച്ച് വയ്ക്കാന്‍ കഴിയുന്നതാണ്.

Related posts

Leave a Comment