ആ നിമിഷം മുതൽ വ്രതത്തിലായിരുന്നു! മ​നോ​ഹ​ര​മാ​യി​രു​ന്നു ആ ​നി​മി​ഷ​ങ്ങ​ൾ…; തുറന്നുപറഞ്ഞ്‌ മ​നോ​ജ് കെ. ​ജയ​ൻ

ഈ​ശ്വ​ര നി​യോ​ഗം പോ​ലെ വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി കൈ​വ​ന്ന മ​ഹാ​ഭാ​ഗ്യ​മാ​യി​രു​ന്നു ഈ ​ശ​ബ​രി​മ​ല യാ​ത്ര.

മാ​ളി​ക​പ്പു​റം എ​ന്ന സി​നി​മ​യു​ടെ പ​മ്പ​യി​ലെ ചി​ത്രീ​ക​ര​ണം തീ​ർ​ന്ന ദി​വ​സം ആ​യി​രു​ന്നു ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഞാ​ൻ മ​ല ച​വി​ട്ടു​ന്ന​ത്.

ഈ ​സി​നി​മ എ​ന്നി​ലേ​ക്ക് വ​ന്ന നി​മി​ഷം തൊ​ട്ട് എ​ന്‍റെ മ​ന​സും ശ​രീ​ര​വും വ്ര​ത​ത്തി​ൽ ആ​യി​രു​ന്നു…​

പ​മ്പ​യി​ൽനി​ന്ന് ഇ​രു​മു​ടി​യി​ല്ലാ​തെ മ​ല ച​വി​ട്ടു​മ്പോ​ൾ അ​ൽ​പ്പം വി​ഷ​മം തോ​ന്നി​യി​രു​ന്നു എ​ങ്കി​ലും കു​ഞ്ഞു​നാ​ൾ തൊ​ട്ട് ഞാ​നും നി​ങ്ങ​ളും കേ​ട്ട് പ​രി​ച​യി​ച്ച അ​ച്ഛ​ന്‍റെ​യും കൊ​ച്ച​ച്ച​ന്‍റെ​യും അ​യ്യ​പ്പ സ്തു​തി​ക​ൾ മ​ന​സി​ൽ അ​ല​യ​ടി​ക്ക​വേ,

എ​ന്‍റെ മ​ന​സും ശ​രീ​ര​വും പു​ണ്യ​വൃ​ത​ത്തോ​ടു​കൂ​ടി​യുള്ള ശ​ബ​രി​മ​ല​യാ​ത്ര​യാ​യി തീ​ർ​ന്നു. സാ​ധാ​ര​ണ​ക്കാ​രി​ൽ ഒ​രാ​ളാ​യി ആ​രെ​യും അ​റി​യി​ക്കാ​തെ ഞാ​ൻ മ​ല​ച​വി​ട്ടി ക​യ​റു​മ്പോ​ൾ പൊ​ന്ന​യ്യ​ന്‍റെ പു​ണ്യ ദ​ർ​ശ​നം മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ..

പി​ന്ന​ങ്ങോ​ട്ടു​ള്ള നി​മി​ഷ​ങ്ങ​ളെ​ല്ലാം ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും തി​രി​ച്ചു കി​ട്ടാ​ത്ത മ​ഹാ​ഭാ​ഗ്യ​മാ​യി ഞാ​ൻ ക​രു​തു​ന്നു.

ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലും വ​ലി​യൊ​രു അ​ച്ഛ​ന്‍റെ മ​ക​നാ​യി ജ​നി​ച്ചു എ​ന്ന ജ​ന്മ​സു​കൃ​തം കൊ​ണ്ടും, അ​യ്യ​പ്പ സ​ന്നി​ധി​യി​ൽനി​ന്ന് എ​നി​ക്കു കി​ട്ടി​യ സ്നേ​ഹ​ത്തി​നും, ആ​ദ​ര​വി​നും എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല… അ​ത്ര​ത്തോ​ളം ദൈ​വീ​ക​വും, മ​നോ​ഹ​ര​മാ​യി​രു​ന്നു ആ ​നി​മി​ഷ​ങ്ങ​ൾ…

-​മ​നോ​ജ് കെ. ​ജയ​ൻ

Related posts

Leave a Comment