ലോകസുന്ദരിക്ക് ധൈര്യം പകര്‍ന്നത് വിശ്വസുന്ദരി; ലോകസുന്ദരി മത്സരത്തിനു മുമ്പ് മാനുഷിയും സുസ്മിതയും വിമാനത്തില്‍ വച്ച് സംസാരിക്കുന്നതിന്റെ വീഡിയോ വൈറല്‍…

ലോകസുന്ദരി മാനുഷി ഛില്ലറും മുന്‍ വിശ്വസുന്ദരി സുസ്മിതാ സെന്നും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഒരു വിമാന യാത്രയ്ക്കിടെയാണ് ഇരുവരുടെയും സംഗമം. 1994ലെ മിസ് യൂണിവേഴ്‌സായ സുസ്മിത മാനുഷിയുടെ നേട്ടത്തിന് ട്വിറ്ററിലൂടെ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. ലോക സുന്ദരി കിരീടം നേടുന്നതിന് മുമ്പ് സുസ്മിത സെന്നുമായി മാനുഷി സംസാരിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. വിമാനത്തില്‍വച്ച് കണ്ടുമുട്ടിയ സുസ്മിതയും മാനുഷിയും പരസ്പരം സന്തോഷം പങ്കിടുന്നതിന്റെയും മാനുഷിയെ സുസ്മിത പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്.

‘നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുക. പിന്നെല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പിക്കുക. ആശംസകള്‍’ എന്ന് സുസ്മിത പറയുന്നതും മാനുഷിയുടെ കൈകളില്‍ ചുംബിക്കുന്നതും കാണാം. മിസ് വേള്‍ഡ് മത്സരത്തിന് മുന്നോടിയായി ആയിരിക്കണം ഇരുവരും കണ്ടുമുട്ടിയതെന്നാണ് കരുതുന്നത്.ലോകസുന്ദരി കിരീടം നേടിയ മാനുഷിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഏറ്റവുമാദ്യം ട്വീറ്റ് ചെയ്ത സെലിബ്രിറ്റികളിലൊരാളാണ് സുസ്മിത സെന്‍. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെടാന്‍ മാനുഷിക്ക് തുണയായത് സുസ്മിതയുടെ ഉപദേശങ്ങളാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

Related posts