ഒരു ലോകസുന്ദരിയുടെ വിവാഹ സ്വപ്‌നങ്ങള്‍ ! തന്റെ മനസിലെ സ്വപ്‌നപുരുഷനെക്കുറിച്ച് കരീനയോട് തുറന്നു പറഞ്ഞ് ലോകസുന്ദരി മാനുഷി ഛില്ലര്‍…

  ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടേതായ വിവാഹ സ്വപ്‌നങ്ങള്‍ ഉണ്ട്. ലോകസുന്ദരി മാനുഷി ഛില്ലറിനുമുണ്ട് അതുപോലൊരു വിവാഹസ്വപ്നം.’നിറങ്ങളും സന്തോഷവും നിറഞ്ഞതായിരിക്കും എന്റെ വിവാഹം.’എന്നാണ് മാനുഷി ഛില്ലര്‍ പറയുന്നത്. ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യചിത്രത്തിലാണ് മാനുഷി ഇക്കാര്യം പറയുന്നത്. ബോളിവുഡ് താരസുന്ദരി കരീന കപൂറും പരസ്യചിത്രത്തില്‍ മാനുഷിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വിവാഹച്ചടങ്ങിനെത്തിയ ഇരുവരും തമ്മില്‍ നടക്കുന്ന സംഭാഷണം പോലെയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പരസ്യചിത്രത്തില്‍ ഒരു വിവാഹത്തിനെത്തിയിരിക്കുകയാണ് കരീനയും മാനുഷിയും. മാനുഷിയുടെ വിവാഹം ഇതുപോലയാകരുത് എന്ന് കരീന പറയുമ്പോള്‍ മാനുഷി തന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. എന്റെ വിവാഹം നിറങ്ങളും സന്തോഷവും നിറഞ്ഞതായിരിക്കും, പ്രതീക്ഷയും വിശ്വാസവും പാട്ടും ഡാന്‍സും പൊട്ടിച്ചിരികളും നിറഞ്ഞത്. മാനുഷിയുടെ വിവാഹ സ്വപ്നങ്ങള്‍ കേട്ട് തനിക്കും വിവാഹം കഴിക്കണമെന്ന് കരീന പറയുന്നു. നിങ്ങളുടെ വിവാഹം ഒരിക്കല്‍ കഴിഞ്ഞതല്ലേ എന്ന് മാനുഷി പറയുന്നതോടെയാണ് പരസ്യം…

Read More

ലോകസുന്ദരിക്ക് ധൈര്യം പകര്‍ന്നത് വിശ്വസുന്ദരി; ലോകസുന്ദരി മത്സരത്തിനു മുമ്പ് മാനുഷിയും സുസ്മിതയും വിമാനത്തില്‍ വച്ച് സംസാരിക്കുന്നതിന്റെ വീഡിയോ വൈറല്‍…

ലോകസുന്ദരി മാനുഷി ഛില്ലറും മുന്‍ വിശ്വസുന്ദരി സുസ്മിതാ സെന്നും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ഒരു വിമാന യാത്രയ്ക്കിടെയാണ് ഇരുവരുടെയും സംഗമം. 1994ലെ മിസ് യൂണിവേഴ്‌സായ സുസ്മിത മാനുഷിയുടെ നേട്ടത്തിന് ട്വിറ്ററിലൂടെ അഭിനന്ദനമറിയിക്കുകയും ചെയ്തിരുന്നു. ലോക സുന്ദരി കിരീടം നേടുന്നതിന് മുമ്പ് സുസ്മിത സെന്നുമായി മാനുഷി സംസാരിക്കുന്ന വിഡിയോ ആണ് വൈറലായിരിക്കുന്നത്. വിമാനത്തില്‍വച്ച് കണ്ടുമുട്ടിയ സുസ്മിതയും മാനുഷിയും പരസ്പരം സന്തോഷം പങ്കിടുന്നതിന്റെയും മാനുഷിയെ സുസ്മിത പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. ‘നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുക. പിന്നെല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പിക്കുക. ആശംസകള്‍’ എന്ന് സുസ്മിത പറയുന്നതും മാനുഷിയുടെ കൈകളില്‍ ചുംബിക്കുന്നതും കാണാം. മിസ് വേള്‍ഡ് മത്സരത്തിന് മുന്നോടിയായി ആയിരിക്കണം ഇരുവരും കണ്ടുമുട്ടിയതെന്നാണ് കരുതുന്നത്.ലോകസുന്ദരി കിരീടം നേടിയ മാനുഷിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഏറ്റവുമാദ്യം ട്വീറ്റ് ചെയ്ത സെലിബ്രിറ്റികളിലൊരാളാണ് സുസ്മിത സെന്‍. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെടാന്‍…

Read More

മാനുഷിയുടെ ലോകസുന്ദരിപ്പട്ടം വഴിവെക്കുന്നത് വലിയ സാമൂഹിക പരിഷ്‌കരണത്തിന്; ഹരിയാനയിലെ ഖാപ് പഞ്ചായത്തുകള്‍ മാറുന്നതിങ്ങനെ…

മാനുഷി ഛില്ലറിന്റെ ലോകസുന്ദരിപ്പട്ടം ഇന്ത്യയുടെ അഭിമാനമുയര്‍ത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്. വലിയൊരു സാമൂഹികമാറ്റത്തിനു കൂടി കാരണമായി ഭവിച്ചിരിക്കുകയാണ്. ലിംഗാനുപാതത്തിലുള്ള വലിയ അന്തരമാണ് ഹരിയാനയെ ആദ്യം വാര്‍ത്തകളിലെത്തിച്ചത്. പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വളരെ കുറവുള്ള ഹരിയാനയെ ഇന്ന് ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത് ഒരു പെണ്‍കുട്ടിയാണ്. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണത്തിലൂടെ മാനുഷിയെ ആദരിക്കാനാണ് അവരുടെ തീരുമാനം. പുരുഷാധിപത്യത്തിന്റെ അടയാളമായി തുടര്‍ന്നു പോരുന്ന ചില പഴഞ്ചന്‍ ആചാരങ്ങളെ അവസാനിപ്പിക്കാനാണ് ഗ്രാമവാസികളുടെയും അവരെ നിയന്ത്രിക്കുന്ന ഖാപ് പഞ്ചായത്തിന്‍രെയും തീരുമാനം. മാനുഷിയുടെ വിജയമറിഞ്ഞ ഉടന്‍ തന്നെ അത്തരത്തില്‍ ഒരു ആചാരം നിര്‍ത്തലാക്കിയതായി അവര്‍ പ്രഖ്യാപിച്ചിരുന്നു. വിവാഹചടങ്ങുകളുടെ ഭാഗമായി വെടിയുതിര്‍ക്കുന്ന ചടങ്ങാണ് അവര്‍ നിര്‍ത്തലാക്കിയത്. പുരുഷമേല്‍ക്കോയ്മയെ അടിവരിയിട്ടുറപ്പിക്കുന്ന ഈ ചടങ്ങിനെ തുടര്‍ന്ന് പലര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവായിരുന്നു. അടുത്തതായി വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത ആഘോഷപരിപാടി നിര്‍ത്തലാക്കാനാണ് ഇവരുടെ തീരുമാനം. ഇത്തരം ആഘോഷങ്ങള്‍ അനാവശ്യ ചെലവിന് കാരണമാകുന്നുവെന്നും വിവാഹത്തെ തുടര്‍ന്ന്…

Read More

ഇന്ത്യന്‍-2ല്‍ നായിക മാനുഷി ചില്ലറോ ? കിടിലന്‍ ഓഫറുകളുമായി സിനിമാലോകം ലോകസുന്ദരിയുടെ പിറകെ

  ഇന്ത്യന്‍ സിനിമ കീഴടക്കിയ ലോകസുന്ദരിമാരായ ഐശ്വര്യറായ്ക്കും പ്രിയങ്ക ചോപ്രയ്ക്കും പിന്നാലെ പുതിയ ലോകസുന്ദരി മാനുഷി ചില്ലറും സിനിമയിലേക്ക് ? എന്തിരന്‍ 2.0ന് ശേഷം കമലഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍-2വിലേക്കാണ് മാനുഷിയെ നായികയായി ക്ഷണിച്ചിരിക്കുന്നത്. മുന്‍ ലോകസുന്ദരിയായ ഐശ്വര്യ റായിയും മോഹന്‍ലാല്‍ നായകനായ മണിരത്നത്തിന്റെ തമിഴ് ചിത്രം ഇരുവറിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയവും, സിനിമയും എന്നും തന്റെ സ്വപ്നമായിരുന്നുവെന്ന് മാനുഷി ചില്ലര്‍ മിസ് ഇന്ത്യപ്പട്ടം കരസ്ഥമാക്കിയ അവസരത്തില്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡില്‍ നിന്നും കരണ്‍ ജോഹറടക്കം അനേകം പ്രമുഖ സംവിധായകരാണ് മാനുഷിയെ സമീപിച്ചിരിക്കുന്നത്. എന്തായാലും മാനുഷി ഓഫര്‍ സ്വീകരിക്കുമോയെന്നറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് ആരാധകര്‍.    

Read More