നടിയെ ആക്രമിച്ച കേസില്‍ വ്യക്തമായ അഭിപ്രായമുണ്ട്! മരുമക്കത്തായം നിലനിന്നിരുന്നപ്പോള്‍ അമ്മായിയമ്മ പോരില്ലായിരുന്നു; കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിയതാണോ പ്രശ്‌നം? വിധുബാല

മസ്കറ്റ്: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടിപ്പോയതാണോ അവരുടെ പ്രശ്നങ്ങൾ കൂടാൻ കാരണമെന്ന് സംശയമുണ്ടെന്ന് നടി വിധുബാല. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വനിതാ ദിനാഘോഷങ്ങളിൽ പങ്കെടുക്കുവാൻ മസ്കറ്റിലെത്തിയ അവർ ക്ലബ് ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

മുൻകാലങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നപ്പോൾ അമ്മായിയമ്മ പൊരില്ലായിരുന്നു. കഴിഞ്ഞ തലമുറയിൽ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ എണ്ണം കുറവായിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെ സാന്പത്തികമായി താഴേക്കിടയിലുള്ള അനേകം സ്ത്രീകൾ ലൈംഗിക ചൂഷണങ്ങളിൽ പെട്ടിട്ടുണ്ട്. മാധ്യമങ്ങളുടെ സാന്നിധ്യം ഇന്നത്തേതുപോലെ ഇല്ലായിരുന്നതുകൊണ്ടുതന്നെ പണ്ടുകാലത്ത് പല കേസുകളും പുറത്തറിഞ്ഞില്ല എന്നതാണ് സത്യം. സമൂഹത്തിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്.

ഐടി മേഖലയിൽ ലൈംഗിക ചൂഷണം വൻതോതിൽ നടക്കുന്നുണ്ടെന്ന് വിധുബാല പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ തന്േ‍റടത്തോടെ പോലീസിൽ പരാതികളുമായി പോകുന്പോൾ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾ പരാതിപ്പെടാൻ പലപ്പോഴും വിമുഖത കാട്ടുകയാണ്. സമൂഹത്തിൽ ചൂഷണം ചെയ്യപ്പെടുന്നവർക്കു വേണ്ടി കാര്യമായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്, സമൂഹത്തിൽ സാന്പത്തികമായി ഉന്നതിയിലുള്ള പുരുഷന്മാരും മാറിയ സാഹചര്യത്തിൽ കോടതികളിൽ ഉൾപ്പെടെ സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണനകളുടെ പേരിൽ ബലിയാടുകളാകുന്നുണ്ട്.

നൂറിൽ പരം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താൻ സിനിമയിൽ നിന്നും യഥാർഥത്തിൽ സ്വരം നല്ലപ്പഴെ പാട്ടു നിർത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്, എന്നാൽ കോടതിയുടെ പരിഗണയിലിരിക്കുന്ന കേസായതുകൊണ്ടു അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും അവർ പറഞ്ഞു.

പത്രസമ്മേളനത്തിൽ മലയാള വിഭാഗം കണ്‍വീനർ ടി.ഭാസ്കരൻ, വനിതാ വിംഗ് സെക്രട്ടറി സിന്ധു സുരേഷ്, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും സംബന്ധിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം

Related posts