ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചെ​ന്ന സം​ശ​യം; പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ക​സ്റ്റം​സി​നെ ‘വെ​ട്ടി​ച്ച’ യാ​ത്ര​ക്കാ​ര​നായിവ​ല​വി​രി​ച്ച് പോ​ലീ​സ്


കൊ​ണ്ടോ​ട്ടി: ​ ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചെ​ന്ന സം​ശ​യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ക​ട​ന്ന യാ​ത്ര​ക്കാ​ര​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

നി​ല​മ്പൂ​ര്‍ ന​മ്പൂ​രി​പ്പൊ​ട്ടി സ്വ​ദേ​ശി മൂ​സ​ന്‍(20)​ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ദു​ബായി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് മൂ​സ​ന്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

ദു​ബാ​യി​യി​ല്‍ നി​ന്നെ​ത്തി​യ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ സ്വ​ര്‍​ണ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​താ​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി​മാ​റ്റി ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ര​ക്ഷ​പ്പെ​ട്ട യു​വാ​വ് ദേ​ശീ​യ​പാ​ത​യി​ലെ​ത്തി ലോ​റി​യി​ല്‍ ക​യ​റി ര​ാമ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​യി.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന ക​സ്റ്റം​സ് പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു.തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു ക​യ​റി​യ യു​വാ​വ് കൊ​ട്ടൂ​ക്ക​ര​യി​ല്‍ ഇ​റ​ങ്ങി​യെ​ന്നാ​ണ് ലോ​റി ഡ്രൈ​വ​ര്‍ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സും മ​ല​പ്പു​റം പ്രി​വ​ന്‍റീ​വ് ക​സ്റ്റം​സും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Related posts

Leave a Comment