അ​മേ​രി​ക്ക​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ടെ​ഹ്‌​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ക​രാ​റി​ന് സാ​ധ്യ​ത​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​യി അ​മേ​രി​ക്ക​യി​ൽ ഇ​ന്ന് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​ത്തി​നും ന​യ​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മ​റു​പ​ടി​യാ​ണ് അ​മേ​രി​ക്ക​യി​ൽ സാ​ധാ​ര​ണ​യാ​യി ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ.

ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ മു​ഴു​വ​ൻ 435 സീ​റ്റു​ക​ളി​ലേ​ക്കും സെ​ന​റ്റി​ലെ 34 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് പോ​രാ​ട്ടം. സ​ഭ​ക​ൾ​ക്കു പു​റ​മേ 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ 39 ഗ​വ​ർ​ണ​ർ പ​ദ​വി​ക​ളി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഇ​തോ​ടൊ​പ്പം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്.

അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ദി​ശാ​സൂ​ചി​ക​യാ​യും ഈ ​ഫ​ലം മാ​റും. 435 അം​ഗ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 218-214 എ​ന്ന നേ​രി​യ ഭൂ​രി​പ​ക്ഷ​വും 100 അം​ഗ സെ​ന​റ്റി​ൽ 53-47 എ​ന്ന ഭൂ​രി​പ​ക്ഷ​വു​മാ​ണ് നി​ല​വി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു​ള്ള​ത്. ഇ​രു​സ​ഭ​ക​ളു​ടെ​യും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഇ​നി നാ​ല് സീ​റ്റു​ക​ൾ വീ​തം അ​ധി​ക​മാ​യി വി​ജ​യി​ക്കേ​ണ്ട​തു​ണ്ട്.

സെ​പ്റ്റം​ബ​റി​ലെ സ​ർ​വേ​ക​ൾ പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന​പ്രീ​തി താ​ഴ്ന്ന​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു തി​രി​ച്ച​ടി​യാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വി​ൽ അ​സം​തൃ​പ്ത​രാ​യ ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ട് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​രി​ൽ 57 ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​റാ​നു​മാ​യി ക​രാ​റി​ന് സാ​ധ്യ​ത​യെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ, ടെ​ഹ്‌​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ക​രാ​ർ സാ​ധ്യ​മാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സു​മാ​യി ഒ​രു ഉ​ട​മ്പ​ടി​യി​ലെ​ത്താ​ൻ ഇ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു ക​രാ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വാ​ഷിം​ഗ്ട​ണി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​പി​ന്നാ​ലെ ഇ​റാ​നി​ൽ പു​തി​യ സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് “ഇ​ല്ല” എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. ഇ​റാ​നു​മാ​യി ന​ല്ല ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​മു​ണ്ടെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും വ്യ​ക്ത​മാ​ക്കി.

ഇ​റാ​നു​മാ​യി പ​രോ​ക്ഷ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​വെ​ന്നും ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും ടെ​ഹ്‌​റാ​ൻ സൂ​ച​ന ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ത​പാ​ൽ വോ​ട്ടു​ക​ൾ ത​ട​യാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം സു​പ്രീം​കോ​ട​തി​യി​ൽ

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഏ​ക​ദേ​ശം 20,000 ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണ​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം യു​എ​സ് സു​പ്രീം​കോ​ട​തി​യി​ൽ. പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​ർ വോ​ട്ട് ചെ​യ്തെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് നീ​തി​ന്യാ​യ വ​കു​പ്പ് അ​ടി​യ​ന്ത​ര ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ ഫെ​ഡ​റ​ൽ അ​പ്പീ​ൽ കോ​ട​തി​യും ജി​ല്ലാ കോ​ട​തി​യും സ​ർ​ക്കാ​രി​ന്‍റെ ഈ ​ആ​വ​ശ്യം ത​ള്ളി​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ വോ​ട്ടു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന​ത് വോ​ട്ട​ർ​മാ​രെ ത​ട​യു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കീ​ഴ്‌​ക്കോ​ട​തി​ക​ൾ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ച​ത്. തു​ട​ർ​ന്നാ​ണ് കേ​സ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക് എ​ത്തി​യ​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ കൃ​ത്യ​ത​യി​ല്ലെ​ന്നും സം​ശ​യ​മു​ള്ള വോ​ട്ടു​ക​ൾ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ എ​ണ്ണ​രു​തെ​ന്നു​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ, മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ വോ​ട്ടു​ക​ൾ മാ​റ്റി​നി​ർ​ത്തു​ന്ന​ത് പൗ​ര​ന്മാ​രാ​യ വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശം ലം​ഘി​ക്ക​ലാ​കു​മെ​ന്ന് കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ (യു​എ​സ് പാ​ർ​ല​മെ​ന്‍റ്) നി​യ​ന്ത്ര​ണം ആ​ർ​ക്കെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന നി​ർ​ണാ​യ​ക ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​നി​യ​മ​പോ​രാ​ട്ടം.

Related posts

Leave a Comment