മ​ഞ്ചി​ക്ക​ണ്ടി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന

പാ​ല​ക്കാ​ട്: മ​ഞ്ചി​ക്ക​ണ്ടി​യി​ലു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പ്പി​നി​ടെ കാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ദീ​പ​ക് എ​ന്ന ച​ന്ദു​വി​നെ ത​മി​ഴ്നാ​ട് ടാ​സ്ക് ഫോ​ഴ്സ് പി​ടി​കൂ​ടി​യെ​ന്നാ​ണ് വി​വ​രം. ആ​ന​ക്ക​ട്ടി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ദീ​പ​ക്കി​നൊ​പ്പം മ​റ്റൊ​രാ​ളു​കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

Related posts