മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണം;  ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ കു​റ്റ​വാ​ളി​ക​ളെന്ന് വി.എം. സു​ധീ​ര​ൻ

ക​ണ്ണൂ​ർ: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​വി​രു​ദ്ധ​മാ​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​ന്ത്യം കു​റി​ക്കേ​ണ്ട സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ട​ത്. മ​ര​ടി​ലെ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളാ​ണ് കു​റ്റ​വാ​ളി​ക​ൾ.

അ​വ​രാ​ണ് ഫ്ളാ​റ്റ് വാ​ങ്ങി​യ​വ​രെ വ​ഞ്ചി​ച്ച​ത്. പ​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ എ​ന്തു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും ആ​കാ​മെ​ന്ന അ​വ​സ്ഥ​യി​ൽ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് നി​ർ​മാ​താ​ക്ക​ൾ. പു​ന​ര​ധി​വാ​സ​ത്തി​നും പൊ​ളി​ച്ചു​നീ​ക്കാ​നു​മു​ള്ള പ​ണം നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്ക​ണം.

നി​യ​മ​ങ്ങ​ൾ വ​ൻ​കി​ട​ക്കാ​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും എ​തി​രേ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും വി.​എം. സു​ധീ​ര​ൻ ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു.

Related posts