മരം മുറിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി ഫയർഫോഴ്സ്

വൈ​ക്കം: മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​രം വെ​ട്ടു​കാ​ര​ന്‍റെ ഇ​ട​തു കൈ​ക്കു​ഴ തെ​റ്റി. ക​ടു​ത്ത​വേ​ദ​ന​യോ​ടെ 60 അ​ടി ഉ​യ​ര​മു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​ത്തി​ലി​രു​ന്ന മ​രംവെ​ട്ടു​കാ​ര​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷി​ച്ചു.

വൈ​ക്കം ചാ​ല​പ്പ​റ​ന്പ് എ​ള​മ​ശേ​രി​യി​ൽ സ​ജീ​വ (54) നെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.15 വൈ​ക്കം ക​വ​ര​പാ​ടി​ന​ട​യി​ൽ കു​റു​വേ​ലി മ​ഠ​ത്തി​ൽ അ​ന​ന്ത​ശ​ങ്ക​ര​ന്‍റെ വീ​ട്ടി​ലെ മാ​വിൽ ശിഖരങ്ങൾ വെ​ട്ടു​ന്ന​തി​നാ​യി ക​യ​റി​യപ്പോഴാണ് സ​ജീ​വ​ന്‍റെ ഇ​ട​തു കൈ​ക്കു​ഴ​ ഇ​ട​റി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി​യ വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് അ​ര​മ​ണി​ക്കു​റി​ന​കം സ​ജീ​വ​നെ താ​ഴെ​യി​റ​ക്കി.

Related posts

Leave a Comment