വാക്കുതർക്കത്തിനൊടുവിൽ കടയിൽ കയറി ആക്രമണം; വനിതാ ജീവനക്കാരിയെ കടയിലിട്ട് പൂട്ടി; ചാ​രും​മൂ​ട്ടി​ൽ വ്യാ​പാ​രി​ക്ക് നേരിടേണ്ടി വന്നത് കൊടീയ മർദ്ദനം


ചാ​രും​മൂ​ട് :വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.​ ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ എ ​വ​ൺ ഫാ​ൻ​സി എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ഓ​ച്ചി​റ മ​ഠ​ത്തി​ക്കാ​രാ​യ്മ സ​ഫ മ​ൻ​സി​ലി​ൽ ഹ​സ​ൻ​കു​ഞ്ഞ് (55 )നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച ആ​ളെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് ആ​ര്യ​ദ​ർ​ശി​ൽ വി​ജ​യ​കു​മാ​ർ എ​ന്ന ആ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ വ്യാ​പാ​രി​യു​മാ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ പേ​രി​ലു​ള്ള വാ​ക്കുത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ട​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മം ന​ട​ന്നു.​ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളെ ക​ട​യ്ക്കു​ള്ളി​ലാ​ക്കി ക​ട​യു​ടെ ഷ​ട്ട​ർ ഇ​ട്ട​താ​യും പ​രാ​തി​യു​ണ്ട്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ റം​സാ​ൻ വ്ര​തം എ​ടു​ത്തി​രു​ന്ന ഹ​സ​ൻ​കു​ഞ്ഞ് ചാ​രും​മൂ​ട് ടൗ​ൺ മ​സ്ജി​ദി​ൽ ന​മ​സ്കാ​രം ക​ഴി​ഞ്ഞ് ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.​

സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. വ്യ​പാ​രി​ക​ൾ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു . ഫാ​ൻ​സി വ്യാ​പാ​രി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​വ​രെ ചാ​രും​മൂ​ട്ടി​ൽ ക​ട​ക​ൾ അ​ട​ച്ചി​ട്ട് ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.​

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര,യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് അ​മ്മ, ട്ര​ഷ​റ​ർ എ​ബ്ര​ഹാം പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.​അ​ക്ര​മി​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment