കണ്ണ് നഷ്ടമായില്ല, മുഖത്ത്കുത്തിയെ ങ്കിലും നിസാരപരിക്ക്; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ മു​ഖം മൂ​ടി ധ​രി​ച്ച​യാ​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു

 

ക​ണ്ണ​പു​രം: മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ആ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദി​ച്ചു. പു​ഞ്ച​വ​യ​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ അം​ബേ​ദ്ക​ർ വി​ജ്ഞാ​ൻ വാ​ടി​ക്കു സ​മീ​പ​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പ​ന​യ​ൻ ഷാ​ജി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു മു​ഖം മ​റ​ച്ചും ഹെ​ൽ​മ​റ്റ് ധ​രി​ച്ചു​മെ​ത്തി​യ ആ​ൾ ആ​ക്ര​മി​ച്ച​ത്. പു​റ​ത്ത് നി​ന്ന് ഷാ​ജി​യെ വി​ളി​ച്ച​പ്പോ​ൾ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്ന ഷാ​ജി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം വീ​ടി​നു പു​റ​ത്ത് മ​റ്റൊ​രാ​ൾ സ്റ്റാ​ർ​ട്ടാ​ക്കി നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ അ​ക്ര​മി ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷാ​ജി ക​ണ്ണ​പു​രം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​ന​യ​ൻ ഷാ​ജി​ക്കു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ക​ണ്ണ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ക്രി​മി​ന​ലു​ക​ളെ ക​ണ്ടെ​ത്താ​നും അ​ക്ര​മം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment