യുവതിക്ക് നേരെ കൈയേറ്റ ശ്രമവും ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ആക്ഷേപവും;  പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെടൽ; ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗത്തെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഭയമെന്ന് ആക്ഷേപം


അ​മ്പ​ല​പ്പു​ഴ: ദ​ളി​ത് യു​വ​തി​യെ ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച കേ​സി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​ട്ട് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ​അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡം​ഗം അ​ജീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​ത്.​

ക​ഴി​ഞ്ഞ 29നാ​ണ് ആ​മ​യി​ട സ്വ​ദേ​ശി​നി​യാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ത​ന്നെ ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ആ​ക്ഷേ​പി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ച്ച പോ​ലീ​സ് തു​ട​ക്കം മു​ത​ൽ ത​ന്നെ കേ​സെ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പ് ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ സം​ര​ക്ഷി​ക്കാ​ൻ സി.​പി.​എം നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​തി​രു​ന്ന​ത്.

​ ഇ​തി​നി​ട​യി​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വെ​ച്ച് സി.​പി.​എം നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട് യു​വ​തി​യെ വി​ളി​ച്ചു വ​രു​ത്തി ഒ​ത്തു തീ​ർ​പ്പ് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ​ഇ​തി​നു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​ജീ​ഷ് എ​ത്താ​തി​രു​ന്ന​തി​നാ​ൽ ഈ ​ശ്ര​മ​വും പാ​ളി.

ത​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കേ​സെ​ടു​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.​ ഇ​തി​ന് ശേ​ഷ​വും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി.

തൊ​ട്ടു​പി​ന്നാ​ലെ പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​യാ​യ ദ​ളി​ത് സം​ര​ക്ഷ​ണ സം​ഘം ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നി​ല​പാ​ട് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​രി​പാ​ടി​യി​ലും ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​പോ​ലീ​സി​ന്‍റെ മൂ​ക്കി​ൻ തു​മ്പ​ത്തു​ണ്ടാ​യി​ട്ടും സി.​പി.​എം നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദം മൂ​ല​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്നും സം​ഘ​ട​ന ആ​രോ​പി​ക്കു​ന്നു.

ഏ​താ​നും ദി​വ​സം മു​ൻ​പ് യു​വ​തി​യു​ടെ മൊ​ഴി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്.

Related posts

Leave a Comment