കാ​ഞ്ഞി​ര​ക്കൊ​ല്ലി​ ചി​റ്റാ​രി വ​ന​മേ​ഖ​ല​യി​ൽ വീ​ണ്ടും റെ​യ്ഡ്; 500 ലി​റ്റ​ർ വാ​ഷ് പി​ടി​ച്ചു;  വാ​റ്റു കേ​ന്ദ്രം  പോലീസ്ത​ക​ർ​ത്തു

ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ര​ക്കൊ​ല്ലി, ചി​റ്റാ​രി വ​ന​മേ​ഖ​ല​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ 500 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. വ​ൻ​വാ​റ്റു കേ​ന്ദ്രം ത​ക​ർ​ത്തു. പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​ഷു – ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പു​ഴ​യോ​ര​ത്ത് ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി വാ​ഷ് സൂ​ക്ഷി​ച്ച​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ്ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

കാ​ട്ടി​ൽ പ്ര​ത്യേ​കം കു​ഴി​ക​ളു​ണ്ടാ​ക്കി പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ചാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ ന​ട​ത്തി​യ റെ​യ്ഡി​ലും വാ​ഷ് പി​ടി​കൂ​ടി​യി​രു​ന്നു. പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. നാ​രാ​യ​ണ​ൻ, പി.​ആ​ർ. സ​ജീ​വ്, പി.​സി. വാ​സു​ദേ​വ​ൻ, സി​ഇ​ഒ മാ​രാ​യ പി.​വി. പ്ര​കാ​ശ​ൻ, പി. ​ഷി​ബു, ഷ​ഫീ​ഖ്, ഉ​ല്ലാ​സ്, ജോ​സ്, കേ​ശ​വ​ൻ എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts