സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിന്‍റെയും അമ്മായിയമ്മയുടേയും ക്രൂര പീഡനം; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

പേ​രാ​വൂ​ർ: ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റ പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​വൂ​ർ മു​രി​ങ്ങോ​ടി​യി​ലെ സി​റാ​ജ്- സ​മീ​റ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ കെ. ​ഷ​ബ്ന (23) യെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഷ​ബ്ന​യു​ടെ ഭ​ർ​ത്താ​വ് ക​ണ്ണ​വം കൈ​ച്ചേ​രി​യി​ലെ സ​നീ​ർ വി​ദേ​ശ​ത്താ​ണ്. വ്യാ​ഴാ​ഴ്ച കൈ​ച്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ ഷ​ബ്ന​യു​മാ​യി സ​നീ​റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ മു​ഹ​മ്മ​ദും സൂ​റ​യും വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​രു​വ​രും ചേ​ർ​ന്ന് ത​ന്നെ കൈ​കൊ​ണ്ടും വ​ടി​കൊ​ണ്ടും മ​ർ​ദി​ച്ചു​വെ​ന്നു​മാ​ണ് ഷ​ബ്ന പ​റ​യു​ന്ന​ത്.

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഏ​റെ നാ​ളു​ക​ളാ​യി ഭ​ർ​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും നി​ര​ന്ത​രം പീ​ഡി​പ്പി​ക്കാ​റു​ണ്ടെ​ന്നും ഷ​ബ്ന പ​റ​ഞ്ഞു.​മൂ​ന്ന് വ​ർ​ഷം മു​ന്പ് വി​വാ​ഹി​ത​യാ​യ ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യു​മു​ണ്ട്.​പേ​രാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment