ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; പ്ര​തി​ക​ൾ​ക്ക് നാ​ല് വ​ർ​ഷം ത​ട​വ്


അ​ന്പ​ല​പ്പു​ഴ: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച മൂ​ന്ന് പ്ര​തി​ക​ളെ കോ​ട​തി നാ​ല് വ​ർ​ഷം ത​ട​വി​ന് വി​ധി​ച്ചു.

2019 സെ​പ്റ്റ​ന്പ​ർ 13ന് ​അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കേ ന​ട​യി​ലു​ള്ള മം​ഗ​ല​പ്പി​ള്ളി പു​രു​ഷോ​ത്ത​മ ദാ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യും സു​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ൽ​ഇ​ഡി ടി​വി​യും പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്.

തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​ക​ളാ​യ അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം പൊ​ക്ക​ത്തി​ൽ പൊ​ടി​മോ​ൻ (23), നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​രു​ണ്‍ (20), നീ​ർ​ക്കു​ന്നം പു​തു​വ​ൽ അ​ജി​ത് (30) എ​ന്നി​വ​രെ പി​ടി​കൂ​ടിു​ക​യും ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു.

സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി മൂ​ന്ന് പ്ര​തി​ക​ളേ​യും നാ​ലു വ​ർ​ഷം ത​ട​വി​ന് വി​ധി​ച്ചു ഉ​ത്ത​ര​വാ​യി.

അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ് എ​സ്ഐ രാ​ജ്കു​മാ​ർ, എ​സ്ഐ സ​ജി, എ​എ​സ്ഐ സ​ജി​കു​മാ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കി​ഷോ​ർ വി​ഷ്ണു, പ്ര​ദീ​പ്, സു​രാ​ജ്, വി​നു, ജി​തി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment