റോഡിൽ മദ്യപന്മാരുടെ അഴിഞ്ഞാട്ടം; പറഞ്ഞ് വിടാനെത്തിയ പോലീസുകാർക്കുനേരെ യുവാക്കളുടെ കൈയേറ്റം; ചവറയിൽ നടന്ന സംഭവം ഇങ്ങനെ

ച​വ​റ: കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലു​ള്‍​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ ച​വ​റ പോ​ലീ​സ് പി​ടി കൂ​ടി. പ​ന്മ​ന സ്വ​ദേ​ശി​ക​ളാ​യ വ​ടു​ത​ല പാ​വൂ​ര്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വി​നോ​ദ് (31), ചോ​ല ഷൈ​ജു ഭ​വ​ന​ത്തി​ല്‍ വി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

പോ​ലീ​സ് പ​റ​യു​ന്ന​ത്: ക​ഴി​ഞ്ഞ 21ന് ​പു​ല​ര്‍​ച്ചെ 3.30 ഓ​ടെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​സം​ഘ​ത്തി​ന് വ​ടു​ത​ല​ക്ക് തെ​ക്ക് വ​ശം മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ക്കു​ന്നു എ​ന്ന് ഫോ​ണ്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​ക്ക​ളെ പ​റ​ഞ്ഞ് വി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പോ​ലീ​സി​ന് നേ​രെ അ​സ​ഭ്യ വ​ര്‍​ഷം ചൊ​രി​ഞ്ഞ് ആ​ക്ര​മി​ച്ച് ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സം​ഭ​വം അ​റി​ഞ്ഞ് കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി​യ​പ്പോ​ഴെ​ക്കും യു​വാ​ക്ക​ളു​ടെ സം​ഘം ഓ​ടി ര​ക്ഷ​പെ​ട്ടു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കാ​യി സി​ഐ എ. ​നി​സാ​മു​ദീ​ൻ, എ​സ് ഐ ​ഷെ​ഫീ​ക്ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ വി​നോ​ദി​നെ​യും വി​ഷ്ണു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഘ​ത്ത​ലു​ള്‍​പ്പെ​ട്ട ര​ണ്ട് പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ട് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment