ആളുമാറി വിദ്യാർഥിയെ മർദിച്ചു കൊന്ന സംഭവത്തിലെ ജയിൽ വാർഡൻ പോലീസ് പിടിയിൽ

കൊ​ല്ലം: ആ​ളു​മാ​റി മ​ർ​ദ​ന​മേ​റ്റ പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ജി​ല്ലാ ജ​യി​ൽ വാ​ർ​ഡ​ൻ വി​നീ​താ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം അ​രി​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് കഴിഞ്ഞ ദിവസം മ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 16നാ​ണ് വീ​ടി​നു​ള്ളി​ല്‍ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന ര​ഞ്ജി​ത്തി​നെ ഒ​രു സം​ഘം പി​ടി​ച്ചി​റ​ക്കി മ​ര്‍​ദിച്ച​ത്. പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ വി​നീ​തി​നെ​തി​രേ കൊ​ല​പാ​ത​ക കു​റ്റം പോലീസ് ചു​മ​ത്തി​യി​ട്ടു​ണ്ട്. ര​ഞ്ജി​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം വൈ​കീ​ട്ട് ജി​ല്ലാ ജ​യി​ലി​ല്‍ എ​ത്തി​യ പോ​ലീ​സി​ന് വി​നീ​തി​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Related posts