രക്ഷിക്കണേ‍യെന്ന് അലറി വിളിച്ചിട്ടും ആരും സഹായിച്ചില്ല; എല്ലാവരും വെറും കാണികളായി; ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ഭ​ക്ഷ​ണം കാ​ത്തുനിൽവേ യുവാവിന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ​ വ​യോ​ധി​ക​ൻ മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണം കാ​ത്തു​നി​ൽ​ക്ക​വെ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വ​യോ​ധി​ക​ൻ മ​രി​ച്ചു. ഇ​ടു​പ്പെ​ല്ല് ത​ക​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മ​ച്ചേ​ൽ പോ​റ്റി​ക്ക​ര​വി​ള രാ​മ​വി​ലാ​സ​ത്തി​ൽ ആ​ർ. ദാ​മോ​ദ​ര​ൻ​നാ​യ​ർ (83) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഏ​പ്രി​ൽ 11ന് ​ഉ​ച്ച​യോ​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. വാ​ക്ക് ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി ന്കാ​ര​ണം.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഴ​ക്ക​ര​ക്കോ​ണം കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ വി. ​വി​ജി​തി​നെ (23) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​തി​രു​ന്നു.

ഭ​ക്ഷ​ണ​മെ​ത്തു​ന്ന​തും കാ​ത്ത് വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന ദാ​മോ​ദ​ര​ൻ​നാ​യ​രെ അ​വി​ടെ​യെ​ത്തി​യ വി​ജി​ത് അ​സ​ഭ്യം വി​ളി​ച്ച ശേ​ഷം മ​ർ​ദ്ദ​നം തു​ട​ങ്ങി. ദാ​മോ​ദ​ര​ൻ​നാ​യ​രു​ടെ കൈ​യി​ലി​രു​ന്ന ഊ​ന്നു​വ​ടി പി​ടി​ച്ച് വാ​ങ്ങി​യാ​യി​രു​ന്നു മ​ർ​ദ്ദ​നം. അ​ടി​യേ​റ്റ് ത​റ​യി​ൽ വീ​ണ​ശേ​ഷ​വും ദാ​മോ​ദ​ര​ൻ നാ​യ​രെ ഇ​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു.

ആ​ക്ര​മ​ണം സ​ഹി​ക്ക​വ​യ്യാ​തെ വൃ​ദ്ധ​ൻ നി​ല​വി​ളി​ച്ചെ​ങ്കി​ലും ആ​രും ര​ക്ഷി​ക്കാ​നെ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ഇ​യാ​ൾ​ക്ക് ബോ​ധം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ജി​ത്ത് സ്ഥ​ലം​വി​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന ദാ​മോ​ദ​ര​ൻ നാ​യ​ർ​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഏ​ക​സ​ഹാ​യം.

സി​ഐ അ​നി​ൽ​കു​മാ​ർ,എ​സ്ഐ സൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ പ്ര​തി റി​മാ​ൻ‌​ഡി​ലാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം​ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കും. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ത​ട​വു​കാ​ര​നാ​യി​രു​ന്നു ആ​ർ. ദാ​മോ​ദ​ര​ൻ​നാ​യ​ർ.

1976 ജ​നു​വ​രി 1 ന് ​സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ന​ട​ത്തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ വി​രു​ദ്ധ സ​മ​ര​ത്തി​ൽ ത​മ്പാ​നൂ​ർ നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്ത​വേ​യാ​ണ് ദാ​മോ​ദ​ര​ൻ നാ​യ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​റ​സ്റ്റി​ലാ​കു​ന്ന​തും തു​ട​ർ​ന്ന് ജ​യി​ലി​ല​ട​യ്ക്കു​ന്ന​തും. അ​വി​വാ​ഹി​ത​നാ​ണ്.

Related posts

Leave a Comment