ആ​കാ​ശം​തൊ​ട്ട് പെ​ൺ​പെ​രു​മ; ഷാ​ലി​സ ധാ​മി വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ വ​നി​താ ഫ്ളൈ​റ്റ് ക​മാ​ൻ​ഡ​ർ

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യു​ടെ ഫ്ളൈ​റ്റ് ക​മാ​ൻ​ഡ​ർ ആ​കു​ന്ന ആ​ദ്യ​ത്തെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യാ​യി വിം​ഗ് ക​മാ​ൻ​ഡ​ർ ഷാ​ലി​സ ധാ​മി. ഫ്ളൈ​യിം​ഗ് യൂ​ണി​റ്റി​ന്‍റെ ത​ല​പ്പ​ത്തെ ര​ണ്ടാ​മ​ത്തെ ആ​ളാ​ണ് ഫ്ളൈ​റ്റ് ക​മാ​ൻ​ഡ​ർ.

പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി ധാ​മി വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​ണ്. വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​ത്തെ വ​നി​താ ഇ​ൻ​സ്ട്ര​ക്ട​ർ കൂ​ടി​യാ​ണ് ധാ​മി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ‌ ഹി​ന്ദോ​ൻ വ്യോ​മ​കേ​ന്ദ്ര​ത്തി​ലെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​ർ‌ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല​യാ​ണ് ധാ​മി​ക്ക്.

മ​ണി​ക്കൂ​റി​ൽ‌ 220 കി.​മീ വേ​ഗ​ത​യി​ൽ പ​റ​ക്കു​ന്ന ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​റ് പേ​ർ​ക്കാ​ണ് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്.

Related posts