വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവം: ഡിവൈഎസ്പിക്ക് സസ്പെൻഷൻ; ഹ​രി​കു​മാ​റിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഡിവൈഎസ്പി പ്രതിയായി ഉൾപ്പെട്ട കേസായതിനാൽ എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് നെയ്യാറ്റിൻകരയിൽ ഉണ്ടായത്. ഇക്കാര്യത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഹ​രി​കു​മാ​റിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയിലാണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യി റോ​ഡി​ല്‍​വ​ച്ച് ത​ര്‍​ക്കി​ച്ചു കൊ​ണ്ടി​രി​ക്കേ യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചത്. ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​ന് പു​റ​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത വ​ണ്ടി മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

Related posts