പിതാവിന്‍റെ അമിത മദ്യപാനവും, ഭാര്യയുമൊത്തുള്ള സ്വൈര്യ ജീവിതത്തിനും തടസം; വ​ള​ർ​ത്തു മ​ക​ന്‍റെ ച​വി​ട്ടേ​റ്റു മ​രി​ച്ച​യാ​ളു​ടെ  അ​ഞ്ച് വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു;  മകന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ വ​ള​ർ​ത്തു മ​ക​ന്‍റെ ച​വി​ട്ടേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ച​ത് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ മു​റി​വ് മൂ​ലം. ഏ​റ്റു​മാ​നൂ​ർ ന​രി​ക്കു​ഴി​യി​ൽ മ​ണി​ രാ​ഘ​വ​നാ​ണ്(70) മ​രി​ച്ച​ത്. ഇ​യാ​ളു​ടെ അ​ഞ്ചു വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു. ക​ര​ൾ അ​ട​ക്ക​മു​ള്ള ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​ത്തി​ട്ട് ശ​ക്തി​യാ​യി ച​വ ിട്ടി​യ​താ​ണ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി രാ​ഘ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ള​ർ​ത്തു മ​ക​ൻ മ​നു (34) വി​നെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പി​താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​വും ഇ​തേ തു​ർ​ന്നു​ള്ള വ​ഴ​ക്കു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മ​നു വി​വാ​ഹം ക​ഴി​ച്ചി​ട്ട് ര​ണ്ടു മാ​സ​മേ ആ​യി​ട്ടു​ള്ളു. ഭാ​ര്യ​യു​മൊ​ത്തു പോ​ലും സ്വൈ​ര്യ​മാ​യി ക​ഴി​യാ​ൻ പി​താ​വ് സ​മ്മ​തി​ക്ക​ത്തി​ല്ല. എ​ല്ലാ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തു​ന്ന പി​താ​വ് വീ​ട്ടി​ൽ ക​ല​ഹ​മു​ണ്ടാ​ക്കും. ഇ​താ​ണ് മ​ക​നെ ചൊ​ടി​പ്പി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും മ​ദ്യ​ല​ഹ​രി​യി​ൽ വ​ഴ​ക്ക് ആ​വ​ർ​ത്തി​ച്ചു.

സ​ഹി​കെ​ട്ട മ​നു രാ​ഘ​വ​നെ ച​വി​ട്ടി വീ​ഴ്ത്തി. ച​വി​ട്ടേ​റ്റു വി​ടി​ന്‍റെ തി​ണ്ണ​യി​ൽ വീ​ണ മ​ണി​ രാ​ഘ​വ​ൻ ബോ​ധ​ര​ഹി​ത​നാ​യ​തോ​ടെ അ​ക​ത്ത് ക​ട്ടി​ലി​ൽ ക​യ​റ്റി കി​ട​ത്തി. രാ​വി​ലെ​യാ​ണ് മ​രി​ച്ച​താ​യി വ്യ​ക്ത​മാ​യ​ത്. പി​ന്നീ​ട് സ്വ​ഭാ​വി​ക മ​ര​ണ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തി​യ​തോ​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നു തീ​ർ​ച്ച​പ്പെ​ടു​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തോ​ടെ കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥീ​രി​ക​രി​ച്ചു. മ​നു കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ മ​നു​വി​ന്‍റെ ഭാ​ര്യ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

Related posts