ബാറിൽ കയറി  ഒന്നിച്ചിരുന്നു മദ്യപിച്ചു; വാക്കുതർക്കത്തെ തുടർന്ന്  യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം;  കൊലയ്ക്ക് കാരണമായ സംഭവം കേട്ടാൽ  ഞെട്ടും…

കൊ​ല്ലം : ന​ഗ​ര​ത്തി​ലെ ബാ​റി​ന് സ​മീ​പം മ​ധ്യ​വ​യ​സ്ക​ൻ അ​ടി​യേ​റ്റ് മ​രി​ച്ച​സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം .മു​ണ്ട​യ്ക്ക​ൽ നേ​താ​ജി ന​ഗ​ർ അ​ന്പാ​ടി ഭ​വ​നി​ൽ രാ​ജു (52) ആ​ണ് അ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പ​ള്ളി​ത്തോ​ട്ടം അ​നു​ഗ്ര​ഹ ന​ഗ​റി​ൽ ബി​പി​ൻ (25), ജോ​മോ​ൻ എ​ന്നി​വ​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളെ​യും പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ മൂ​വ​രും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ന്നെ ജി​ല്ല​വി​ട്ട​താ​യാ​ണ് സൂ​ച​ന. ബാ​റി​ൽ​നി​ന്ന് ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

വി​പി​ന്‍റെ ത​ല​യി​ലി​രു​ന്ന തൊ​പ്പി രാ​ജു വാ​ങ്ങി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തൊ​പ്പി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും രാ​ജു​ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് വി​പി​ൻ രാ​ജു​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി. അ​ടി​യേ​റ്റു​വീ​ണ രാ​ജു​വി​നെ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ജു​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം തൊ​പ്പി​ധ​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​യി​ൻ​രിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു രാ​ജു. ഭാ​ര്യ ലൂ​ർ​ദ്. മ​ക​ൾ സാ​നി​യ. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യും ഉ​ട​ൻ​ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നും ഈ​സ്റ്റ് സി​ഐ പ​റ​ഞ്ഞു.

Related posts