പുറത്ത് അടിച്ചു വീഴ്ത്തി , സാരിയിൽ പിടിച്ച് അഴിക്കാൻ ശ്രമം; സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​പേ​ഴ്‌​സന് ക്രൂര മർദ്ദനം;  അ​ഭി​ഭാ​ഷ​ക​നെ​തി​രെ കേ​സ്

പ​ത്ത​നം​തി​ട്ട : ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. ദീ​പ​യെ വ​യ​ല​ത്ത​ല ബാ​ല​മ​ന്ദി​ര​ത്തി​ലെ ഓ​ഫീ​സി​ല്‍ ക​മ്മി​റ്റി​യം​ഗം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​മ്മി​റ്റി​യം​ഗ​മാ​യ ബി​ജു മു​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് പ​രാ​തി. കൈ​യ്ക്കും ന​ടു​വി​നും പ​രി​ക്കേ​റ്റ ദീ​പ​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം. പോ​ക്സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ല്‍ അ​യ​ക്കാ​ന്‍ ഓ​ഫീ​സി​ലെ​ത്തി​യ​താ​ണ് ദീ​പ.ഇ​ന്ന് ഉ​ന്ന​ത ഓ​ഫീ​സ​റു​ടെ പ​രി​ശോ​ധ​ന​യു​ള്ള​തി​നാ​ല്‍ ഫ​യ​ലൊ​ക്കെ കൃ​ത്യ​മാ​ണോ​യെ​ന്ന് നോ​ക്കാ​ന്‍ അ​ല​മാ​ര തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് സം​ഭ​വ​ത്തി​ന്റെ തു​ട​ക്കം.

അ​ല​മാ​ര​യു​ടെ താ​ക്കോ​ല്‍ എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ അ​സ​ഭ്യം പ​റ​ഞ്ഞ് ദീ​പ​യു​ടെ പു​റ​ത്തി​നി​ട്ട് ബി​ജു മു​ഹ​മ്മ​ദ് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ധ​രി​ച്ചി​രു​ന്ന സാ​രി​യി​ല്‍ പി​ടി​ച്ച് വ​ലി​ച്ച​പ്പോ​ള്‍ കു​ത​റി ഓ​ടി​യെ​ങ്കി​ലും നി​ല​ത്ത് വീ​ണു. വീ​ണ്ടും ആ​ക്ര​മി​ക്കാ​നെ​ത്തി​യെ​ങ്കി​ലും ആ​ളു​കൂ​ടി​യ​തോ​ടെ ഇ​യാ​ള്‍ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

റാ​ന്നി പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ദീ​പ​യു​ടെ മൊ​ഴി​യെ​ടു​ത്തു. മു​മ്പ് ജൂ​വ​നൈ​ല്‍ ബോ​ര്‍​ഡി​ല്‍ അം​ഗ​മാ​യി​രു​ന്ന ബി​ജു ജി​ല്ലാ ജ​ഡ്ജി​യു​ടെ മു​ഖ​ത്ത് പേ​പ്പ​ര്‍ വ​ലി​ച്ചെ​റി​ഞ്ഞ കാ​ര​ണ​ത്തി​ല്‍ ബോ​ര്‍​ഡി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​ണെ​ന്ന് ദീ​പ പ​റ​ഞ്ഞു. ഒ​ന്ന​ര വ​ര്‍​ഷം സി​ഡ​ബ്ല്യു​സി അം​ഗ​മാ​യ​ത്.

Related posts

Leave a Comment