അ​നു​ശോ​ച​ന യോ​ഗ​ത്തി​നി​ട​യി​ല്‍ പ്രാ​സം​ഗി​ക​ന് മ​ര്‍​ദ​നം; ലീഗ് പ്രവർത്തകനെതിരേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

നാ​ദാ​പു​രം: നാ​ദാ​പു​രം ടൗ​ണി​ല്‍ അ​നു​ശോ​ച​ന യോ​ഗ​ത്തി​നി​ട​യി​ല്‍ പ്രാ​സം​ഗി​ക​ന് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെതി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി കോ​മ​ത്ത് ഫൈ​സ​ലി​നെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത് .

നാ​ദാ​പു​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷൗ​ക്ക​ത്ത് ഏ​രോ​ത്തി​നെ​യാ​ണ് അ​നു​ശോ​ച​ന യോ​ഗ​ത്തി​നി​ട​യി​ല്‍ മ​ര്‍​ദി​ച്ച​ത്. തി​ങ്കാ​ളാ​ഴ് വൈ​കീ​ട്ട് അ​ഞ്ച് മ​ണി​യോ​ടെ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ര​യാ​വു​ള്ള​തി​ല്‍ കു​ഞ്ഞ​മ്മ​ദ് ഹാ​ജി​യു​ടെ അ​നു​ശോ​ച യോ​ഗ​ത്തി​നി​ട​യി​ലാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.

അ​ബു​ദാ​ബി കെ​എംസി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മു​സ്ലിം ലീ​ഗി​നെ​തി​രെ സം​സാ​രി​ച്ചെ​ന്നാ​രോ​പി​ച്ച് നൂ​റു​ക്ക​ണ​ക്കി​നു പേ​ര്‍ നോ​ക്കി നി​ല്‍​ക്കെ നാ​ദാ​പു​രം ടൗ​ണി​ല്‍ വെ​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കോ​മ​ത്ത് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് ഷൗ​ക്ക​ത്ത് നാ​ദാ​പു​രം പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്തി​നെ നാ​ദാ​പു​രം ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നാ​ദാ​പു​രം എ​സ്ഐ എ​സ്.​നി​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ച​ത്.

Related posts