വ​യ​റ്റി​ലും ത​ല​യ്ക്കും മു​തു​കി​ലും അ​ടി​യേ​റ്റു​ സാറേ;  ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീടുകയറി ഗർഭിണിയായ മകളെയും അമ്മയെയും  ആക്രമിച്ചു


കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ബൈക്കിലെത്തിയ സംഘം വീ​ടു ക​യ​റി ആ​ക്ര​മിച്ചു. അ​മ്മ​യ്ക്കും ഗർഭിണിയായ മ​ക​ൾക്കും പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 10.30നാ​ണ് സം​ഭ​വം.​

കാ​ട്ടാ​ക്ക​ട പി​എ​ൻ​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള അ​നി​ൽ​കു​മാ​റി​ന്‍റെ ജെ.​ജെ. ഭ​വ​നി​ലാ​ണ് ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മൂന്നു ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന ഏഴം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ജെ​സി, ഗ​ർ​ഭി​ണി​യാ​യ മ​ക​ൾ ന​ന്ദ​ന എ​ന്നി​വ​രെയാണ് ആ​ക്ര​മിച്ചത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലു​മാ​ണ്. വീ​ട്ടി​ന​ക​ത്ത് ക​യ​റി​യ സം​ഘം ത​ടി​ക​ഷ​്ണം കൊ​ണ്ടാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.

മു​തു​കി​ലും വ​യ​റ്റി​ലും ത​ല​യ്ക്കും അ​ടി​യേ​റ്റു​വെ​ന്ന് അ​മ്മ ജെ​സി പ​റ​ഞ്ഞു. ത​ട​യാ​ൻ വ​ന്ന മ​ക​ൾ ന​ന്ദ​ന​യേ​യും ഈ ​സം​ഘം ആ​ക്ര​മി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ല്ലി ത​ക​ർ​ത്തു.

സാ​മ്പ​ത്തി​ക ​പ്ര​ശ്‌​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന കി​ട്ടി​യ​താ​യും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment