കൊച്ചിയിൽ  ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ മൂന്നുവയസുകാരന്‍റെ നി​ല ഗു​രു​ത​രം; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മൂ​ന്നു വ​യ​സു​കാ​ര​നെ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

കു​ട്ടി​ക്ക് പ​രി​ക്ക് എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന​റി​യാ​ൻ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ഇ​രു​വ​രും ഇ​പ്പോ​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്.

ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ​യാ​ണ് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ടെ​റ​സി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ​താ​ണ് എ​ന്നാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ള​ള​ലേ​റ്റ പാ​ടു​ക​ളും കാ​ലു​ക​ളി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളു​മു​ണ്ട്.

Related posts