ഭർത്താവുമായി പിണങ്ങി ചിങ്ങവനത്ത്  താമസിച്ച സ്ത്രീക്കുനേരെ ആക്രമണം നടത്തിയവര്‍ ക്വട്ടേഷൻ സംഘമോ‍?  പൂന്തുറ സ്വദേശിനിയെ ആക്രമിച്ച സംഘം അയ്മനം സ്വദേശികളെന്ന് പോലീസ്

കോ​ട്ട​യം: പ​ള്ള​ത്ത് വീ​ട് ആ​ക്ര​മി​ച്ച് സ്ത്രീ​യെ പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള ആ​റം​ഗ സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ എ​ന്തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നോ എ​ന്നും സം​ശ​യി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​ള്ള​ത്ത് ഒ​രു വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ പൂ​ന്തു​റ സ്വ​ദേ​ശി​നി​ക്കാ​ണ് ക​ന്പി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ​ത്. അ​ക്ര​മി​ക​ൾ ആ​ദ്യം ക​ത​കി​ൽ മു​ട്ടി​യെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നി​ല്ല. ഒ​ടു​വി​ൽ ജ​ന​ൽ തു​റ​ന്ന് എ​ന്താ​ണെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ന്പി കൊ​ണ്ടു​ള്ള കു​ത്തേ​റ്റ​ത്.

ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്ത്രീ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷാ പൊ​ൻ​പ​ള്ളി ഭാ​ഗ​ത്ത് ഒ​രു വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ​ർ​കാ​ട് പോ​ലീ​സ് ഈ ​സ​മ​യം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​ണ​ർ​കാ​ട് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി​ക​ൾ ആ​റ്റി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ​റി​ക്ഷ ഇ​പ്പോ​ൾ മ​ണ​ർ​കാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. അ​യ്മ​നം സ്വ​ദേ​ശി​ക​ളാ​ണ് അ​ക്ര​മി​ക​ളെ​ന്ന് സൂ​ച​ന​യു​ണ്ട്. പൂ​ന്തു​റ സ്വ​ദേ​ശി സ്ത്രീ ​വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് പ​ള്ള​ത്തെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് മ​ട​ങ്ങിപ്പോയ ഇ​വ​ർ ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ണ്ടും എ​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ക്ര​മി​ക​ൾ​ക്ക് പൂ​ന്തു​റ സ്വ​ദേ​ശി​യോ​ട് എ​ന്താ​ണ് വൈ​രാ​ഗ്യ​മെ​ന്ന് വ്യ​ക്ത​മ​ല്ല. ചി​ങ്ങ​വ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts