കാ​ത്തി​രി​പ്പി​ക്കാ​ൻ താ​ൻ ആ​രാ​ണെ​ന്ന് അ​റി​യു​മോ; പൂച്ചകളുടെ വന്ധീകരണത്തിനെത്തിയ ന​സ​റു​ദ്ദീ​ൻ ഷാ​യു​ടെ മ​ക​ൾ വെ​റ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രിയുടെ മുഖത്തടിച്ചതായി പരാതി


ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ ന​സ​റു​ദ്ദീ​ൻ ഷാ​യു​ടെ മ​ക​ളും ന​ടി​യു​മാ​യ ഹീ​ബ ഷാ ​വെ​റ്റ​ന​റി ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ജ​നു​വ​രി 16 ന് ​മും​ബൈ​യി​ലെ വെ​ർ​സോ​വ​യി​ലാ​ണ് സം​ഭ​വം. ഹീ​ബ​യും സു​ഹൃ​ത്ത് സു​പ്രി​യ ശ​ർ​മ​യും ര​ണ്ട് പൂ​ച്ച​ക​ളു​മാ​യി ഉ​ച്ച​ക്ക് 2.30ന് ​വ​ന്ധീ​ക​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യ​ത്.

ക്ലി​നി​ക്കി​ലെ​ത്തി​യ ഹീ​ബ​യോ​ടും സു​ഹൃ​ത്തി​നോ​ടും അ​ഞ്ച് മി​നി​റ്റ് കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മൂ​ന്നു മി​നി​റ്റു​ക​ൾ​ക്കു ശേ​ഷം ഹീ​ബ ജീ​വ​ന​ക്കാ​രോ​ട് ക​യ​ർ​ത്തു. കാ​ത്തി​രി​പ്പി​ക്കാ​ൻ താ​ൻ ആ​രാ​ണെ​ന്ന് അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു ക​യ​ർ​ത്ത​ത്. ഇ​തോ​ടെ മു​തി​ർ​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി ഇ​ട​പെ​ട്ടു. ഇ​വ​രെ ഹീ​ബ കൈ​യേ​റ്റം ചെ​യ്തു.

പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ ജീ​വ​ന​ക്കാ​രി​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം ഇ​വ​ർ ഇ​വി​ടെ​നി​ന്ന് പൂ​ച്ച​ക​ളു​മാ​യി മ​ട​ങ്ങി. ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ വെ​ർ​സോ​വ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment