മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വീ​ഡി​യോ​യ്ക്ക് ദി​യ കൃ​ഷ്ണ​യു​ടെ പി​ന്തു​ണ; രൂ​ക്ഷ വി​മ​ർ​ശ​നം

ഫോ​ർ​ട്ട് കൊ​ച്ചി​യെ​ക്കു​റി​ച്ചു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വി​ദ്വേ​ഷ വീ​ഡി​യോ​യെ പി​ന്തു​ണ​ച്ച ദി​യ കൃ​ഷ്ണ​യ്ക്ക് എ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വീ​ഡി​യോ​യ്ക്ക് താ​ഴെ ‘ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ യാ​ഥാ​ർ​ഥ്യം’ (Sad Reality) എ​ന്നാ​ണ് ദി​യ കൃ​ഷ്ണ ക​മ​ന്‍റ് ചെ​യ്ത​ത്.

‘ഇ​സ്‍​ലാം പ്ര​ച​രി​പ്പി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങു​ന്നു. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ 95 ശ​ത​മാ​ന​വും മു​സ്‍​ലിം​ക​ള്‍, അ​വി​ടെ മ​റ്റെ​ല്ലാ​വ​രും പേ​ടി​ച്ച് ജീ​വി​ക്കു​ന്നു, ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ കാ​ശി ആ​ര്‍​ട്ട് ക​ഫേ​യി​ല്‍ വി​ല്‍​ക്കു​ന്ന​ത് മു​ഴു​വ​ന്‍ ബീ​ഫ് വി​ഭ​വ​ങ്ങ​ള്‍…’ ഇ​ങ്ങ​നെ​യാ​യി​രു​ന്നു ഫോ​ര്‍​ട്ട് കൊ​ച്ചി​യെ​ക്കു​റി​ച്ച് ഉ​ത്ത​രേ​ന്ത്യ​ന്‍ യൂ​ട്യൂ​ബ​ര്‍ പ​റ​ഞ്ഞ​ത്. ലി​റ്റി ഛോക്ക ​യു​പി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഹാ​ന്‍​ഡി​ലി​ലാ​ണ് അ​മൃ​ത് സിം​ഗ് ഡാ​ര​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ദി​യ കൃ​ഷ്ണ​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ താ​രാ ടോ​ജോ അ​ല​ക്സ് രം​ഗ​ത്തെ​ത്തി.

നൂ​റ്റാ​ണ്ടു​ക​ളാ​യി വി​വി​ധ മ​ത​ങ്ങ​ളു​ടെ​യും ഭാ​ഷ​ക​ളു​ടെ​യും സം​സ്കാ​ര​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​ർ ഒ​ത്തു​ചേ​ർ​ന്നു ജീ​വി​ച്ചു​വ​ന്ന ച​രി​ത്ര​ഭൂ​മി​യാ​ണ് ഫോ​ർ​ട്ട് കൊ​ച്ചി​യെ​ന്നും മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഭീ​ഷ​ണി​യാ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന​താ​ണോ നി​ങ്ങ​ളു​ടെ സാ​ഡ് റി​യാ​ലി​റ്റി​യെ​ന്നും താ​ര ടോ​ജോ അ​ല​ക്സ് ചോ​ദി​ച്ചു. ഫെ​യ്സ‌്‌​ബു​ക് പോ​സ്റ്റി​ലാ​ണ് താ​ര ടോ​ജോ ദി​യ​യെ വി​മ​ർ​ശി​ച്ച​ത്.

അ​തേ​സ​മ​യം, വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ദി​യ കൃ​ഷ്ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്റ്റോ​റി പോ​സ്റ്റ് ചെ​യ്തു. ‘‘പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കാ​നും അ​നാ​വ​ശ്യ​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഉ​ണ്ടാ​ക്കാ​നും വേ​ണ്ടി വാ​ർ​ത്ത​ക​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളു​ടെ ജോ​ലി​യാ​ണ്.

അ​വ​ർ​ക്ക​തി​ന് പ​ണം ല​ഭി​ക്കു​ന്നു​ണ്ട്. നി​ങ്ങ​ൾ അ​തി​ൽ വീ​ഴു​ക​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ്, എ​നി​ക്ക​ല്ല. സ​മാ​ധാ​നം ആ​ശം​സി​ക്കു​ന്നു’’ ദി​യ​കൃ​ഷ്ണ പ​റ​ഞ്ഞു.

Related posts

Leave a Comment