ആദ്യം സാറ് ഊത്, എന്നിട്ട് ഞങ്ങൾ… വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ഉൗ​തി​ക്കാ​ൻ ശ്ര​മി​ച്ച നാ​ലു യു​വാ​ക്ക​ൾ കു​ടു​ങ്ങി; എ​എ​സ്ഐയുടെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റി

വെ​ള്ളൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ഉൗ​തി​ക്കാ​ൻ ശ്ര​മി​ച്ച നാ​ലു യു​വാ​ക്ക​ൾ കു​ടു​ങ്ങി. പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി പോ​ലീ​സു​കാ​രെ ക​യ്യേ​റ്റം ചെ​യ്ത​തിനാണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്. വെ​ള്ളൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ ഉൗ​തി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തിൽ കലാശിച്ചത്.

മൂ​ർ​ക്കോ​ട്ടു​പ​ടി- വെ​ള്ളൂ​ർ റോ​ഡി​ലെ മ​ന​യ്ക്ക​പ്പ​ടി ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ കാ​റി​ലെ​ത്തി​യ നാ​ലു പേ​രോ​ട് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ഉൗ​താ​ൻ പ​റ​ഞ്ഞു.

അ​പ്പോ​ൾ കാ​റി​ലെ​ത്തി​യ​വ​ർ തി​രി​ച്ച് പോ​ലീ​സി​നോ​ട് ഉൗ​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ള്ളു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ മാ​ധ​വ​ന്‍റെ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റി. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മോ​ഹ​ന​നെ​യും ക​യ്യേ​റ്റം ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രെ പോ​ലീ​സ് അ​റ്സ​റ്റു ചെ​യ്തു. പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സ്. കു​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ സ​ജി (42), സ​ഹോ​ദ​ര​ൻ ഷി​ബു (45), അ​ന​ന്തു (23), ജി​ബി​ൻ (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ വി​വ​ര​മ​റി​ഞ്ഞ് എ​സ്ഐ കെ.​ആ​ർ. മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts