മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ മ​ർ​ദ്ദി​ച്ചഎ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ; പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് എസ്ഐയുടെ ക്രൂരമർദനം

മാ​ഹി: മാ​ഹി തീ​ര​ദേ​ശ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ പോ​ലീ​സു​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ മ​ർ​ദ്ദി​ച്ച കോ​സ്റ്റ​ൽ എ​സ്ഐ പി.​ജ​യ​രാ​ജ​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് പു​തു​ച്ചേ​രി ഡി​ജി​പി സു​നി​ൽ ഗൗ​ത​മി​ന്‍റെ ഉ​ത്ത​ര​വ് മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. രാ​ധാ​കൃ​ഷ്ണ​യ്ക്ക് ല​ഭി​ച്ച​ത്.

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് മാ​ഹി ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി എ​ത്തി​യ​വ​രു​ടെ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്ത​ത് നീ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. വാ​ക്കേ​റ്റ​ത്തി​നി​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി​യാ​യ പൂ​ഴി​ത്ത​ല അ​ഴി​യി​ട്ട വ​ള​പ്പി​ൽ ന​കു​ല​നെ​യാ​ണ് എ​സ്ഐ മ​ർ​ദ്ദി​ച്ച​ത്. ഇ​യാ​ളെ മാ​ഹി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി മാ​ഹി മ​ണ്ഡ​ലം ക​മ്മി​റ്റി മാ​ഹി മേ​ഖ​ല​യി​ൽ ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യാ​ണ്. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related posts