നഗരത്തിന് വിഷുക്കൈനീട്ടമായി നാഗമ്പടം മേൽപ്പാലം; പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് റെയിൽവേ ഉദ്യോഗസ്ഥർ വിലയിരുത്തും

കോ​ട്ട​യം: നാ​ഗ​ന്പ​ടം മേ​ൽ​പ്പാ​ലം പ​ണി​പൂ​ർ​ത്തി​യാ​ക്കി വി​ഷു​വി​നു ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ല്കി​യേ​ക്കും. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ഇ​ന്നു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തും. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ബാ​ക്കി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി വി​ഷു​വി​നു മേ​ൽ​പ്പാ​ലം തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ.

ഇ​തി​നു പു​റ​മെ കെ​കെ റോ​ഡി​ൽ പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​നു സ​മീ​പ​മു​ള്ള പാ​ലം പൊ​ളി​ച്ചു നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഈ ​പാ​ലം പൊ​ളി​ച്ചു 14 മീ​റ്റ​ർ വീ​തി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പാ​ലം പൊ​ളി​ച്ചു മാ​റ്റി ഏ​ത്ര നാ​ളു​കൊ​ണ്ടു പു​തി​യ പാ​ലം നി​ർ​മി​ക്കാം.

ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം എ​ങ്ങ​നെ വ​ഴി​തി​രി​ച്ചു​വി​ടാം പാ​ലം പൊ​ളി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യി എ​ന്തൊ​ക്കെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണു ച​ർ​ച്ച ചെ​യ്യു​ന്ന​ത്. യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ പാ​ലം പൊ​ളി​ച്ചു പ​ണി​യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

ചെ​ങ്ങ​ന്നൂ​ർ-​ചി​ങ്ങ​വ​നം റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കാ​ലാ​യി​പ്പ​ടി-​പു​ളി​മൂ​ട് ഓ​വ​ർ ബ്രി​ഡ്ജും മ​ന്ദി​രം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഓ​വ​ർ ബ്രി​ഡ്ജും ഇ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കും. ര​ണ്ടു ഓ​വ​ർ ബ്രി​ഡ്ജു​ക​ളും പൊ​ളി​ച്ചു പ​ണി​യേ​ണ്ട​വ​യാ​ണ്. ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തൊ​ടൊ​പ്പം ജ​ന പ്ര​തി​നി​ധി​ക​ളു​മു​ണ്ടാ​കും.

Related posts