ബസിലെ തിരക്കിനിടയിൽ   സ്കൂ​ൾ ബാ​ഗ് ശ​രീ​ര​ത്തി​ൽ തട്ടിയതി​ന് വി​ദ്യാ​ർ​ഥി​നി​യുടെ മുഖത്തടിച്ച് യാത്രക്കാരി; ചെവിവേദനയെ തുടർന്ന് ചികിത്‌സ തേടി വിദ്യാർഥിനി

വ​ട​ക്കാ​ഞ്ചേ​രി: അ​ത്താ​ണി- മു​ണ്ട​ത്തി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് 17 കാ​രി​യ്ക്ക് യാ​ത്ര​ക്കാ​രി​യു​ടെ മ​ർ​ദ്ദ​നം. അ​ത്താ​ണി സ്വദേശിനിയും മു​ണ്ട​ത്തി​ക്കോ​ട് എ​ൻഎ​സ്എ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യു​മാ​യ 17 കാ​രി​യ്ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

തി​ര​ക്കു​ള്ള ബ​സി​ൽ വ​ച്ച് കു​ട്ടി​യു​ടെ സ്കൂ​ൾ ബാ​ഗ് യാ​ത്ര​ക്കാ​രി​യാ​യ വ​നി​ത​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടു​ക​യും, പ്ര​കോ​പി​ത​യാ​യ വ​നി​ത മു​ഖ​ത്ത് ആ​ഞ്ഞ​ടി​യ്ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ കു​ട്ടി​യ്ക്ക് ചെ​വി​വേ​ദ​ന ക​ല​ശ​ലാ​യ​തോ​ടെ പി​താ​വ് എ​ത്തി​ തൃശൂർ മെ​ഡിക്ക​ൽ കോ​ളേ​ജിലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

പിന്നീട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സി​ൽ എ​ത്തി പ​രാ​തി​യും ന​ൽ​കി. സംഭവത്തിൽ പോലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദി​ച്ച യാ​ത്ര​ക്കാ​രി പു​തി​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഓ​ടി പോ​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Related posts