റഫാൽ അഴിമതി ; സം​യു​ക്ത പാ​ര്‍​ല​മെ​ന്‍ററി സ​മി​തി അന്വേഷിക്കണമെന്ന് പി.​സി. ചാ​ക്കോ

തൃ​ശൂ​ര്‍: രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​യ റ​ഫാ​ല്‍ അ​ഴി​മ​തി സം​യു​ക്ത പാ​ര്‍​ല​മെ​ന്‍ററി സ​മി​തി​‍ അന്വേഷിക്കണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം പി.​സി. ചാ​ക്കോ. തൃ​ശൂ​ര്‍ സ്പീ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യയെ സം​ര​ക്ഷി​ക്കാ​ന​ല്ല മോ​ദി​യു​ടെ ശ്ര​മം. റ​ഫാ​ല്‍ അ​ഴി​മ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. സ​ഭ​യി​ല്‍ ഒ​രു ലോ​ക്പാ​ല്‍ ബി​ല്‍ പാ​സാ​ക്കി​യി​ട്ടു നാ​ല​ര വ​ര്‍​ഷം പി​ന്നി​ട്ടെ​ന്നും വ​ര്‍​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഹി​ന്ദു​സ്ഥാ​ന്‍ എ​യ്റോ​നോ​ട്ടി​ക്ക​ലി​നെ ഒ​ഴി​വാ​ക്കി​യാ​ണ് ക​രാ​ര്‍ അ​നി​ല്‍ അം​ബാ​നി​ക്കു ന​ല്‍​കി​യ​തെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.

പെ​ട്രോ​ള്‍ വി​ലവ​ര്‍​ധ​ന​യി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നും പി.​സി. ചാ​ക്കോ ആ​രോ​പി​ച്ചു. ബ്രൂ​വ​റി – ഡി​സ്റ്റി​ല​റി വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ പി​ന്മാ​റി​യ​താ​ണെ​ന്നും ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ങ്ങ​ളി​ല്‍ കൈ​ക​ട​ത്താ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പി.​സി. ചാ​ക്കോ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ക്കേഗോ​പു​ര​ന​ട​യി​ല്‍നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. തേ​റ​മ്പി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, വി.​ബ​ാലറാം, ഒ.​അ​ബ്ദു​റ​ഹ്മാ​ന്‍​കു​ട്ടി, പ​ദ്മ​ജ വേ​ണു​ഗോ​പാ​ല്‍, പി.​എ. മാ​ധ​വ​ന്‍, ഐ.​പി. പോ​ള്‍, ജോ​സ​ഫ് ചാ​ലി​ശേരി, ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍, എം.​പി. വി​ന്‍​സ​ന്‍റ്, അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ, രാ​ജേ​ന്ദ്ര​ന്‍ അ​ര​ങ്ങ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Related posts